/sathyam/media/post_attachments/D5tPOVCwHe0iP3H5BSYN.jpg)
തിരുപ്പൂർ: ദിവസം മുഴുവന്‍ റീല്‍സില്‍ സജീവമായ ഭാര്യയെ അതിഷ്ടപ്പെടാതിരുന്ന ഭർത്താവ് കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ തിരുപ്പൂർ ജില്ലയിലാണ് സംഭവം. പ്രമുഖ റീല്‍ താരം തമിഴ്നാട് തിരുപ്പൂര്‍ സ്വദേശിനിയായ ചിത്രയെയാണ് ഡിണ്ടുഗൽ സ്വദേശിയായ ഭര്‍ത്താവ് അമൃതലിംഗം ഷാൾ കൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.
അമൃതലിംഗവും ഭാര്യയും തിരുപ്പൂരിലെ സെല്ലം നഗറിലാണ് താമസിച്ചിരുന്നത്. തെന്നം പാളയം പച്ചക്കറി മാർക്കറ്റിൽ ദിവസ വേതന തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു അമിർതലിംഗം. ഭാര്യ സോഷ്യല്‍ മീഡിയയില്‍ സജീവമായി വരുന്നത് അമൃതലിംഗത്തിന് ഇഷ്ടമായിരുന്നില്ല. അതിനാല്‍ ദമ്പതിമാര്‍ തമ്മില്‍ വഴക്ക് പതിവായിരുന്നു. എന്നാല്‍ ഭര്‍ത്താവിന്‍റെ എതിര്‍പ്പ് വകവെക്കാതെ ചിത്ര റീല്‍സ് ചെയ്യുന്നത് തുടര്‍ന്നു.
ഇതിനിടെ സിമിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ച ചിത്ര രണ്ട് മാസം മുമ്പ് ചെന്നൈയിലേക്ക് പോയിരുന്നു. കഴിഞ്ഞയാഴ്ച മകളുടെ വിവാഹത്തിനോടനുബന്ധിച്ച് തിരിച്ച് നാട്ടിലെത്തിയിരുന്നു. വിവാഹ ചടങ്ങുകള്‍ക്കു ശേഷം തിരിച്ചു പോകാനൊരുങ്ങിയ ചിത്രയെ അമൃതലിംഗം പോകാനനുവദിച്ചില്ല. ഇതേതുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കത്തിലായി. ഞായറാഴ്ചയും ഇവര്‍ തമ്മില്‍ തര്‍ത്തത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് ഭാര്യയെ അമൃതലിംഗം കഴുത്തില്‍ ഷാള്‍ കുരുക്കി കൊലപ്പെടുത്തുകയായിരുന്നു.