നാല് വിവാഹം കഴിച്ചു എന്നാല്‍ ഒന്നും അധിക നാള്‍ നീണ്ടു നിന്നില്ല; ജീവിതത്തില്‍ പല ചോദ്യങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്; സീരിയല്‍ താരം രേഖ സതീഷ് പറയുന്നു

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് രേഖ സതീഷ്. സൂപ്പര്‍ ഹിറ്റ് പരമ്പരകളിലൂടെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്ത് പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് രേഖ. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യ്തിരുന്ന പരസ്പരം എന്ന സീരിയലിലെ പത്മാവതി എന്ന കഥാപാത്രത്തിലൂടെയാണ് രേഖ ശ്രദ്ധിക്കപ്പെടുന്നത്. ഈ പാരമ്പരയ്ക്കു ശേഷം അനേകം അവസരങ്ങളാണ് നടിയെ തേടിയെത്തിയത്. ഏഷ്യാനെറ്റിലെ സസ്‌നേഹം, സൂര്യ ടിവിയിലെ ഭാവന, മഴവില്‍ മനോരമയിലെ മഞ്ഞില്‍ വിരിഞ്ഞ പൂവ് തുടങ്ങി ഹിറ്റ് പരമ്പരകളില്‍ ഇപ്പോള്‍ രേഖ അഭിനയിക്കുന്നുണ്ട്. താരത്തെ തേടി സിനിമകളില്‍ നിന്നും അവസരങ്ങളും എത്താറുണ്ട്.

മഞ്ഞില്‍ വിരിഞ്ഞ പൂവിലെ മല്ലികാമ്മയായി പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ രേഖയുടെ Q & A സെഷനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. താന്‍ ഏറ്റവും അധികം ഭയപ്പെടുന്നത് ദൈവത്തെയാണെന്നും എനിക്ക് സൂപ്പര്‍ പവര്‍ കിട്ടുകയാണെങ്കില്‍ താന്‍ എല്ലാവരെയും സഹായിക്കുമെന്നും ലേഖ പറയുന്നു. തന്റെ ജീവിതത്തില്‍ ഒരുപാട് വിചിത്രമായ ചോദ്യങ്ങള്‍ നേരിട്ടിട്ടുണ്ടെന്ന് രേഖ പറഞ്ഞു. പ്രേക്ഷകരുടെ പിന്തുണ കൊണ്ട് മാത്രമാണ് മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന പരമ്പര എന്നും ഒന്നാം സ്ഥാനത്ത് തന്നെ തുടരുന്നതെന്നും പ്രേക്ഷകരോട് എന്നും നന്ദിയണ്ടെന്നും രേഖ പറഞ്ഞു. പരമ്പര തുടങ്ങിയ സമയങ്ങളില്‍ മാത്രമേ രണ്ടാം സ്ഥാനത്തായിട്ടുള്ളൂ. പിന്നീട് അങ്ങോട്ട് ഇതുവരെ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

രേഖ ബാലതാരമായിട്ടാണ് അഭിനയത്തിലേക്ക് എത്തുന്നത്. രേഖയുടെ അച്ഛന്‍ രതീഷ് ഡബ്ബിങ് ആര്‍ട്ടിസ്റ്റായിരുന്നു. അമ്മ രാധിക സിനിമ നാടക നടിയായിരുന്നു. മാതാപിതാക്കള്‍ വിവാഹ മോചനം നേടിയപ്പോള്‍. അച്ഛന്റെ കൂടെ രേഖ ചെന്നൈയിലേക്ക് പോവുകയായിരുന്നു. അഭിനയത്തില്‍ തിളങ്ങി നില്‍ക്കുമ്പോഴും  താരത്തിന്റെ ജീവിതം വിവാദങ്ങളും നിറഞ്ഞതായിരുന്നു. പ്രണയവിവാഹവും ഒപ്പം വിവാഹമോചനവും ഉണ്ടാക്കിയ പ്രശ്നങ്ങള്‍ കാരണം കുറച്ചുകാലം സീരിയല്‍ അഭിനയത്തില്‍ നിന്നും രേഖ വിട്ടുനിന്നിരുന്നു.

അച്ഛനും അമ്മയും പിരിഞ്ഞതോടെ ഒറ്റപ്പെട്ട അവസ്ഥ ആയിരുന്നു. പിന്നീട് വിവാഹത്തിലൂടെ സംഭവിച്ചതെല്ലാം അബന്ധം ആയിരുന്നു. എല്ലാവർക്കും എൻ്റെ പണം മതി എന്നെ വേണ്ടായിരുന്നു എന്നും രേഖ പറയുന്നു. പതിനെട്ടാം വയസ്സിലായിരുന്നു രേഖയുടെ ആദ്യ വിവാഹം. യൂസഫ് എന്ന ആളെ വിവാഹം ചെയ്തത്. ആ ബന്ധം പിരിഞ്ഞ ശേഷം നടൻ നിർമൽ പ്രകാശിനെ വിവാഹം കഴിച്ചു അദ്ദേഹത്തിന്റെ മരണത്തോടെ ആ ബന്ധവും അവസാനിക്കുകയിരുന്നു. കമൽ റോയ് എന്നയാളെ വിവാഹം ചെയ്തു. പിന്നെ അഭിഷേകിനെ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ രേഖക്ക് ഒരു മകനുണ്ട്

Advertisment