/sathyam/media/post_attachments/DVe759JBOyhkLoUEmWPk.jpg)
ചെന്നൈ: റേലാ ഹോസ്പിറ്റല്‍ കരള്‍ മാറ്റിവയ്ക്കലിനു വിധേയരായ രോഗികളുടെ അതിജീവന നിരിക്കില്‍ പുതിയ ആഗോള അളവുകോല്‍ കൈവരിച്ചിരിക്കുന്നു. ആഗോളവ്യാപകമായി രോഗികളുടെ അതിജീവന നിരക്ക് 90% ആയിരിക്കുമ്പോള്‍ റേലാ ഹോസ്പിറ്റല്‍ 99.2% രോഗികളുടെ അതിജീവന നിരക്ക് കൈവരിച്ചു.
ചെന്നൈയിലെ ക്രോംപേട്ടിലുള്ള ഒരു മള്‍ട്ടി-സ്‌പെഷ്യാലിറ്റി ക്വാര്‍ട്ടേണറി കെയര്‍ ആശുപത്രിയായ റേലാ ഹോസ്പിറ്റല്‍, കോവിഡ്-19 മഹാമാരിയുടെ ആരംഭത്തിനും ശേഷം നടത്തിയ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളില്‍ നിന്ന് 99.2% രോഗീ അതിജീവന നിരക്ക് കൈവരിക്കുക എന്ന തികച്ചും സ്തുത്യര്‍ഹമായ ഒരു ആഗോള നാഴികക്കല്ല് പിന്നിട്ടിരിക്കുന്നു.
ഇത് ലോകത്തിലെ ഏറ്റവും വലിയ സമര്‍പ്പിത കരള്‍ തീവ്ര പരിചരണ യൂണിറ്റുകളില്‍ ഒന്നായി
അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. റേലാ ഹോസ്പിറ്റല്‍ ശിശുക്കളുടെയും മുതിര്‍ന്നവരുടെയും കരള്‍
മാറ്റിവയ്ക്കലില്‍ ക്ലിനിക്കല്‍ നവീനതകള്‍ക്ക് നേതൃത്വം നല്കിവരുന്നു. 99.2 ശതമാനം നിരക്കിലുള്ള ശസ്ത്രക്രിയാ പരിണിതഫലങ്ങള്‍ അതിന്‍റെ ഉത്കൃഷ്ട സ്ഥാനത്തിനുള്ള ഒരു തെളിവാണ്.
"ഞങ്ങള്‍ വേറിട്ടുനിന്ന് ശരിയായ ദിശയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. ഈ ഫലങ്ങളില്‍ ഞങ്ങള്‍ക്ക്അഭിമാനമുണ്ട്. ആഗോളതലത്തില്‍, കരള്‍ മാറ്റിവയ്ക്കലുകളുടെ അതിജീവന നിരക്കുകളുടെ ശരാശരികള്‍ ഏതാണ്ട് 90% ആണ്. എന്നിരുന്നാലും ആഗോള നിലവാരവുമായി താരതമ്യം ചെയ്യുമ്പോള്‍ ഞങ്ങളുടെ അതിജീവനം വളരെ ഉയര്‍ന്നതാണ്.
ഈ മെച്ചപ്പെട്ട അതിജീവനം കരള്‍ തകരാറിനുള്ള ഏറ്റവും മുന്തിയ ചികിത്സ പ്രദാനം ചെയ്യുന്നതിന് പ്രതിബദ്ധരായ ഒരു ടീമില്‍ നിന്നുള്ള സ്പെഷ്യലൈസ്ഡ് പരിചരണം സ്വീകരിക്കുന്ന ഞങ്ങളുടെ രോഗികള്‍ക്ക് ഒരു വരമാണ് എന്ന് റേലാ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ പ്രൊഫസര്‍ മൊഹമ്മദ് റേല പറഞ്ഞു. നാഷണല്‍ സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി ഇന്‍ഫര്‍മേഷന്‍ (എന്‍.സി.ബി.ഐ.) റിപ്പോര്‍ട്ട്അനുസരിച്ച്, ഓരോ വര്‍ഷവും 90%ല്‍ കുറവ് അതീജീവന നിരക്കോടെ 1000ത്തിടുത്ത് കരള്‍ മാറ്റിവയ്ക്കലുകളാണ് ഇന്ത്യ
രേഖപ്പെടുത്തുന്നത്.
മഹാമാരി ആരംഭിച്ചതു മുതല്‍, റേലാ ഹോസ്പിറ്റലില്‍ സ്തുത്യര്‍ഹമായ ഒരു 99.2% വിജയ അനുപാതത്തോടെ 120തിലേറെ കരള്‍ മാറ്റിവയ്ക്കലുകള്‍ നടത്തിയിരുന്നു. അസാധാരണമായ ഈ വിജയം വളരെ പ്രശസ്തരായ സര്‍ജന്മാരും ഫിസിഷ്യന്മാരും, ലിവര്‍ സ്പെസിഫിക് അനസ്തെറ്റിസ്റ്റ്, ഇന്‍റന്‍സിവിസ്റ്റ്, നേഴ്സിംഗ് ആന്‍റ് സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവരടങ്ങിയ ടീമിന്‍റെമാര്‍ഗ്ഗദര്‍ശകമായ ജോലിയുടെയും, അതോടൊപ്പം റോബോട്ടിക്സ് പോലെയുള്ള അത്യാധുനിക സാങ്കേതികവിദ്യയുടെയും, ദാതാക്കള്‍ക്കുള്ള ലാപറോസ്കോപി ശസ്ത്രക്രിയയുടെയും പരിണിതഫലമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us