ദുബൈ അജ്‌മാൻ ലേബർ ക്യാമ്പിലെ സഹോദരന്മാർക്കാണ് പെരുന്നാൾ സമ്മാനം നൽകി ബലി പെരുന്നാൾ റിലീഫ് പ്രവർത്തനത്തിനു ആരംഭം കുറിച്ചു.അജ്‌മാൻ കെ.എം.സി.സി സംസ്ഥാനപ്രസിഡന്റ് സൂപ്പി
പാതിരപ്പറ്റ ക്യാമ്പ് മാനേജർ മുഖേന മുഴുവൻ അംഗങ്ങൾക്കുള്ള ഈദ് ഗിഫ്റ്റുകൾ കൈമാറി.
പി. കെ. അൻവർ നഹ ചടങ്ങ് ഉത്ഘാടനം ചെയ്തു.
/sathyam/media/post_attachments/Yjm5PJ1rEzH6zXFtreqn.jpg)
കോവിഡ് കാല പ്രത്യേക സേവന പ്രവർത്തങ്ങളിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത് .
പ്രയാസപ്പെടുന്നവർക്കായി സഹായം എത്തിക്കാൻ ചുമതലയുള്ള കോവിഡ് കെയർവിങ് നിരവധി പേർക്ക് ടെസ്റ്റിംഗ് , ഐസൊലേഷൻ സൗകര്യം , മരുന്ന്, ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയത് നൂറുകണക്കിന് ആളുകൾക്ക് ആശ്വാസമായി .
കോവിഡ് കാലത്ത് നാട്ടിൽ പോവാൻ പ്രയാസപെടുന്ന തിരുരങ്ങാടി മണ്ഡലക്കാർക്ക് വേണ്ടി ഒരുക്കിയ ചാർട്ടേർഡ് വിമാനം മുഖേന 175 യാത്രക്കാരെ നാട്ടിൽ എത്തിക്കാനും മണ്ഡലം കമ്മിറ്റിക്ക് സാധിച്ചു..
ലേബർ ക്യാമ്പിൽ വെച്ച് നടന്ന പരിപാടിയിൽ അജ്‌മാൻ കെഎംസിസി ആക്ടിങ് ജനൽ സെക്രട്ടറി ഇബ്രാഹിം കുട്ടി കീഴിഞ്ഞാൽ,ട്രഷറർ സാലിഹ്, ഓർഗനൈസിംഗ് സെക്രട്ടറി ഫൈസൽ, വൈസ് പ്രസിഡന്റ് റസാഖ് ദുബൈ കെഎംസിസി സെക്രട്ടറി കെപിഎ സലാം , ദുബൈ മലപ്പുറം ജില്ലാ സെക്രട്ടറി പി. വി നാസർ, അജ്‌മാൻ മലപ്പുറം പ്രസിഡന്റ് അബ്ദു റഹ്മാൻ, ജനറൽ സെക്രട്ടറി റാഷിദ്, ട്രഷറർ മുസ്തഫ, ദുബൈ മലപ്പുറം കെഎംസിസി വൈസ് പ്രസിഡന്റ് ഒ.റ്റി സലാം, സെക്രട്ടറി ഫൈസൽ തെന്നല, അജ്‌മാൻ കെഎംസിസി തിരുരങ്ങാടി പ്രസിഡന്റ് ഇല്യാസ് , ckp യൂനുസ്, നില് കമൽ കമ്പനി എച്ച്ആര്‍ മാനേജർ മുജീബ് ഉൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
ദുബൈ കെഎംസിസി തിരൂരങ്ങാടി പ്രസിഡന്റ് ടി.പി സൈതലവി അദ്ധ്യക്ഷനായ ചടങ്ങിൽ സെക്രട്ടറി റഹ്മത്തുള്ള സ്വാഗതവും, ട്രഷറർ റഷീദ് നന്ദിയും രേഖപ്പെടുത്തി.....
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us