/sathyam/media/post_attachments/kqNUF7zWl3MjWEEs0aaw.jpg)
കാസര്‍ഗോഡ്: ഒഐസിസി കുവൈറ്റ് കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്യപേഷ് - ശരത്ത് ലാൽ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു.
നാളെ വ്യാഴം വൈകിട്ട് 7 മണിക്ക് നടക്കുന്ന വെർച്വൽ അനുസ്മരണ സമ്മേളനം കാസർഗോഡ് ജില്ലയിൽ നിന്നുള്ള മുതിർന്ന നേതാവും കെപിസിസി സെക്രട്ടറിയും പ്രമുഖ വാഗ്മിയുമായ ബാലക്യഷ്ണൻ പെരിയ ഉദ്ഘാടനം ചെയ്യും.
/sathyam/media/post_attachments/1ZqX6GP9e0QrcMARKBW8.jpg)
ജില്ലാ പ്രസിഡണ്ട് ജയേഷ് ഓണശ്ശേരിൽ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റി പ്രസിഡണ്ട് വർഗീസ് പുതുക്കുളങ്ങര മുഖ്യ പ്രഭാഷണം നടത്തും.
/sathyam/media/post_attachments/KI4Kc2n5Khe6hUUJd8l2.jpg)
സമ്മേളനത്തിന് മുന്നോടിയായി കാഞ്ഞങ്ങാട്ട് പടന്നക്കാട് സ്നേഹസദനത്തിൽ ആവശ്യമായ ഫർണ്ണിച്ചറുകളും ഭക്ഷണ സാമഗ്രികളും സമ്മാനിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പറും യൂത്ത് കോൺഗ്രസ് സംസ്ഥാന ജന. സെക്രട്ടറിയുമായ ജോമോൻ ജോസ്, യൂത്ത് കോൺഗ്രസ് നേതാവ് നീതീഷ് കടയങ്ങാട്, ഷനൂപ് കട്ടാമ്പള്ളി തുടങ്ങിയവർ നേതൃത്വം നല്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us