കുവൈറ്റില്‍ മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളില്‍ വന്‍ തിരക്ക്‌

New Update

publive-image

കുവൈറ്റ് സിറ്റി: പ്രവര്‍ത്തനം പുനരാരംഭിച്ച സാഹചര്യത്തില്‍ കുവൈറ്റില്‍ മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളില്‍ അനുഭവപ്പെടുന്നത് വന്‍ തിരക്ക്. പണമയക്കുന്നതില്‍ 90 ശതമാനം വര്‍ധന വരെ രേഖപ്പെടുത്തിയതായി അധികൃതര്‍ വ്യക്തമാക്കി.

Advertisment

ഇടപാടുകള്‍ നടത്താനെത്തുന്ന പ്രവാസികളുടെ വന്‍ നിരയാണ് സ്ഥാപനങ്ങളില്‍ കണ്ടത്. എല്ലാ ബ്രാഞ്ചുകളിലും കൊവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

ഉപഭോക്താക്കളും എല്ലാ നിയന്ത്രണങ്ങളും പാലിച്ചു. വന്‍ തിരക്കുണ്ടായിരുന്നെങ്കിലും സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക തുടങ്ങിയ നിയന്ത്രണങ്ങള്‍ എല്ലാവരും പാലിച്ചു.

ഭൂരിഭാഗം പേരും ഇലക്ട്രോണിക് സംവിധാനങ്ങളോ മറ്റു രീതികളോ ഉപയോഗിക്കാത്തതാണ് തിരക്കിന് കാരണമെന്നും അധികൃതര്‍ വ്യക്തമാക്കി.

Advertisment