/sathyam/media/post_attachments/6oExUutdcLE8Do4AnV27.jpg)
പാലക്കാട്: മുന്‍നിര ഇന്‍ഷുര്‍ ടെക് കമ്പനിയായ റിന്യൂബൈ, സിഫണ്ടിങ്ങ് റൗണ്ടില്‍ 45 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ സമാഹരിച്ചതായി അധികൃതര്‍ വ്യക്തമാക്കി. കൊവിഡ് 19 കാലഘട്ടത്തിലും റിന്യൂബൈ മികച്ച റവന്യു വരുമാനമാണ് കൈവരിച്ചത്.
ബ്രിട്ടന്‍ ആസ്ഥാനമായ ഏപീസ് പാര്‍ട്‌ണേഴ്‌സിന്റെ ഭാഗമായ ഏപീസ് ഗ്രോത്ത് ഫണ്ടിന്റെ സഹായത്തോടെയാണ് റിന്യൂബൈ ഫണ്ട് ശേഖരിച്ചത്. റിന്യൂ ബൈയുടെ നിലവിലുള്ള നിക്ഷേപകരായ ലോക് കാപ്പിറ്റല്‍, ഐഐഎഫ്എല്‍ വെല്‍ത്ത് എന്നിവയും ഫണ്ടു സമാഹരണത്തില്‍ പങ്കാളികളായി.
ആരോഗ്യ, ലൈഫ്, മോട്ടോര്‍ ഇന്‍ഷുറന്‍സ് സേവനദാതാക്കളാണ് റിന്യൂബൈ. ഇന്ത്യയിലെ 650 നഗരങ്ങളിലായി 50,000 പിഒഎസ് പങ്കാളികളും 2.5 ദശലക്ഷത്തിലേറെ ഉപഭോക്താക്കളും ഉള്‍പ്പെടെ വലിയൊരു ശൃംഖലയാണ് റിന്യൂബൈക്കുള്ളത്.
ഡി2സി ഇന്‍ഷുറന്‍സ് ബ്രോക്കിംഗ് വഴി, മോട്ടോര്‍, ഹെല്‍ത്ത്, ലൈഫ് ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ കടലാസ് രഹിതമായി, ഡിജിറ്റലായി കൂടുതല്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനും കഴിഞ്ഞു.
സാങ്കേതിക വിദ്യയുടെ ഉപയോഗമാണ് ഉല്പന്നങ്ങള്‍ കൂടുതല്‍ ആളുകളിലെത്തിക്കാന്‍ സഹായിച്ചത്. വാര്‍ഷിക പ്രീമിയം 1000 കോടി രൂപയുള്ള റിന്യുബൈ മികച്ച ഓണ്‍ലൈന്‍ ഇന്‍ഷുറര്‍ ആണെന്ന പ്രത്യേകതയും ഉണ്ട്.
ഇന്ത്യയിലെ അര്‍ധനഗരങ്ങളിലും ഗ്രാമീണ മേഖലകളിലും ആണ് റിന്യൂബൈയുടെ 60 ശതമാനം ബിസിനസും നടക്കുന്നത്. ഇന്ത്യയിലെ ഇന്‍ഷുറന്‍സ് സ്വാധീനം ഇപ്പോഴും 3.76 ശതമാനം തന്നെയാണെന്ന് റിന്യൂബൈ സിഇഒ ബാലചന്ദര്‍ ശേഖര്‍ പറഞ്ഞു.
ഇന്‍ഷുറന്‍സ് ഉല്പന്നങ്ങളുടെ ആവശ്യകത ശക്തമാണ്. എന്നാല്‍ അതനുസരിച്ച് വിതരണം ഇല്ല. ഈ വിടവ് വലതുമാണ്.50,000 പിഒഎസ്പി അഡ് വൈസേഴ്‌സും 650 നഗരങ്ങളിലെ സാന്നിധ്യവുമാണ് റിന്യൂബൈയുടെ കരുത്തെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ 35 ഇന്‍ഷുറന്‍സ് കമ്പനികളുടെ ഉല്പന്നങ്ങള്‍ 2.5 ദശലക്ഷം ഉപഭോക്താക്കളിലെത്തിക്കാന്‍ കഴിഞ്ഞു.