ഇലക്ട്രിക് വാഹന നിര വിപുലീകരിക്കാനൊരുങ്ങി ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനൊയും

New Update

ഒരു പ്രാവശ്യം ചാര്‍ജ് ചെയ്താല്‍ 600 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ പറ്റുന്ന വാഹനം പുറത്തിറക്കാനാണ് റെനൊയുടെ പദ്ധതി. ഇതിനായി മോര്‍ഫസ് എന്ന പേരില്‍ ഒരു ക്രോസ് ഓവര്‍ കണ്‌സെപ്റ്റാണ് റെനൊ പുറത്തിറക്കാനൊരുങ്ങുന്നത്. ഏകദേശം 4.2 മീറ്റര്‍ നീളവുമായി എത്തുന്ന വാഹനത്തിന് ഓഫ് റോഡ് യാത്രകള്‍ക്ക് വേണ്ട ഫീച്ചറുകളുമുണ്ടായിരിക്കുമെന്നാണ് പ്രതീക്ഷ.

Advertisment

publive-image

ഈ വര്‍ഷത്തെ ജനീവ ഓട്ടോഷോയില്‍ കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിക്കുമെന്നായിരുന്നു ആദ്യ പ്രഖ്യാപനമെങ്കിലും കോവിഡ് മൂലം ഓട്ടോഷോ ഉപേക്ഷിച്ചത് പ്രദര്‍ശനം വീണ്ടും വൈകിപ്പിക്കുന്നതിന് കാരണമായി. എസ് യു വിയുടെ കരുത്തും കാറിന്റെ യാത്രാ സുഖവുമായി എത്തുന്ന വാഹനം 2021 ല്‍ വിപണിയില്‍ എത്തിക്കാനായിരിക്കും റെനൊ ശ്രമിക്കുക.

CAR bike journey
Advertisment