Advertisment

കുവൈറ്റില്‍ പ്രതിമാസ വരുമാനത്തിന്റെ 38.20 ശതമാനവും വാടകയിനത്തില്‍ ചെലവാകുന്നുവെന്ന് പഠനറിപ്പോര്‍ട്ട്‌

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പ്രതിമാസ വരുമാനത്തിന്റെ 38.20 ശതമാനവും വാടകയിനത്തില്‍ ചെലവാകുന്നതായി പഠനറിപ്പോര്‍ട്ട്. www.money.co.uk എന്ന യുകെ വെബ്‌സൈറ്റാണ് ഇതുസംബന്ധിച്ച് സര്‍വേ നടത്തിയത്.

യുഎസ്എ, യുകെ, ഓസ്‌ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിലെക്കാളും കൂടുതല്‍ തുക കുവൈറ്റില്‍ വാടകയായി ചെലവഴിക്കേണ്ടി വരുന്നുവെന്ന് സര്‍വേ വ്യക്തമാക്കുന്നു.

ഹോങ്കോങാണ് പട്ടികയില്‍ ഒന്നാമത്. ഇവിടെ മാസവരുമാനത്തിന്റെ 50.25 ശതമാനം വാടകയായി നല്‍കേണ്ടി വരുന്നു. സിങ്കപ്പുര്‍ (47.08), ഖത്തര്‍ (43.73), യുഎഇ (39.85) എന്നീ രാജ്യങ്ങളാണ് യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളില്‍. കുവൈറ്റാണ് അഞ്ചാമത്.

സൗദി അറേബ്യയാണ് ഏറ്റവും പിന്നിലുള്ളത്. ഇവിടെ വാടകയായി പ്രതിമാസ വരുമാനത്തിന്റെ 19.07 ശതമാനം നല്‍കേണ്ടി വരുന്നതായി സര്‍വേ ചൂണ്ടിക്കാണിക്കുന്നു.

Advertisment