റിയാദിലെ ഡ്രൈവര്‍മാരുടെ കൂട്ടായ്മയായ സ്മാർട്ട് വേ ഡ്രൈവേഴ്സ് അസോസിയേഷൻ, പുനസംഘടിപ്പിച്ചു. വാര്‍ഷിക പൊതുയോഗത്തോടനുബന്ധിച്ച് കൂടിയ യോഗത്തില്‍ 2021-2022 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. നിലവിലെ പ്രസിഡണ്ട് റാഫി കൊയിലാണ്ടിയും സെക്രട്ടറി അന്‍സാര്‍ കൊല്ലവും തുടരും. ട്രഷറര്‍ ആയി ഇബ്രാഹിമിനെയും തെരഞ്ഞെടുത്തു,
/sathyam/media/post_attachments/feQjs0KiMzFIh1Ax8HRK.jpg)
രക്ഷാധികാരികളായി നാസർ ലയിസ്, ഫക്രുദ്ദീൻ, മറ്റു ഭാരവാഹികള്‍ വൈസ് പ്രസിഡണ്ട് സയ്യിദ് നടുവണ്ണൂർ. ഷെരീഫ്, .ജോ സെക്രട്ടറി നൗഫൽ & ഷാഫി വയനാട്, ജോ ട്രെഷറർ മുജീബ്, പ്രോഗ്രാം കോർഡിനേറ്റർ സലീല്‍, എന്നിവരെയും തെരഞ്ഞെടുത്തു.ട്രഷറര്‍ ഇബ്രാഹിം വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു. പിന്നിട്ട കാലത്തിനുള്ളില്‍ പത്ത് ലക്ഷം രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അര്‍ഹതപെട്ടവരിലേക്ക് എത്തിക്കാന്‍ സംഘടനക്ക് സാധിച്ചിട്ടുണ്ട്.
കോവിഡ് മഹാമാരിയുടെ കാലത്ത് ആവിശ്യ മുള്ള അംഗങ്ങള്‍ക്കും മറ്റു പുറത്തുള്ള ആവിശ്യകാര്‍ക്കും മരുന്നും ഭക്ഷണവും എത്തിക്കാനും നാട്ടില്‍ പ്രളയസമയത്ത് ഒരു വീട് അറ്റകുറ്റപണി തീര്‍ത്തു കൊടുക്കാനും ,വീല്‍ ചെയര്‍ അടക്കമുള്ള ഉപകരണങ്ങള്‍ നല്‍കാനും സംഘടനാ പ്രവര്‍ത്തകര്‍ക്ക് ഈ കാലയളവില്‍ സാധിച്ചതായും യോഗം വിലയിരുത്തി.