Advertisment

റിപ്പബ്ലിക് ദിനമെന്ന ചരിത്രദിനം;  ഇന്ത്യക്കാരുടെ അഭിമാന ദിവസമാകുമ്പോള്‍...

നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളെയും ഭരണഘടനാ നിര്‍മാതാക്കളെയും ഓര്‍മിക്കാനുള്ള ദിവസം കൂടിയാണ്.

New Update
54656566

1950 ജനുവരി 26നാണ് ഇന്ത്യയുടെ ഭരണഘടന പ്രാബല്യത്തില്‍ വന്നത്. 1949 നവംബര്‍ 26ന് ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കപ്പെട്ടു. തുടര്‍ന്ന് നമ്മള്‍ ഇന്ത്യാക്കാര്‍ എല്ലാ വര്‍ഷവും ജനുവരി 26ന് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളെയും ഭരണഘടനാ നിര്‍മാതാക്കളെയും ഓര്‍മിക്കാനുള്ള ദിവസം കൂടിയാണ്.

Advertisment

ബ്രിട്ടീഷ് കാലഘട്ടത്തിലെ ഒരു ഭരണഘടനാപരമായ രാജവാഴ്ചയില്‍ നിന്ന് ഒരു റിപ്പബ്ലിക്കിലേക്കുള്ള പരിവര്‍ത്തനത്തെ അടയാളപ്പെടുത്തുന്നയൊന്നാണ് റിപ്പബ്ലിക് ദിനമെന്ന ചരിത്രദിനം. 1947 ഓഗസ്റ്റ് 15നാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചു. എന്നാല്‍, സ്ഥിരമായ ഭരണഘടനയില്ലാത്തതിനാല്‍ 1935ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ടിന് കീഴിലാണ് രാജ്യം പ്രവര്‍ത്തിച്ചിരുന്നത്

രാജ്യത്തിന്റെ പ്രവര്‍ത്തനത്തെ മുന്നോട്ട് നയിക്കാനാകുന്ന ഒരു ഭരണഘടന ഇല്ലെന്ന കുറവ് നികത്താനാണ് ഡോ. ബാബാ സാഹേബ് അംബേദ്കര്‍ ചെയര്‍മാനായ ഡ്രാഫ്റ്റിംഗ് കമ്മിറ്റിക്ക് രൂപം നല്‍കിയത്. ഏകദേശം മൂന്നുവര്‍ഷത്തിന് ശേഷം ഭരണഘടന നിലവില്‍ വന്നു. ഭരണഘടന ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടതോടെ ഇന്ത്യ ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്കാക്കി തീര്‍ന്നു. 

നീതി, സ്വാതന്ത്ര്യം, സമത്വം എന്നിവയോടുള്ള നമ്മുടെ ശക്തമായ പ്രതിബദ്ധത കാണിക്കുന്ന ദിനമാണ് റിപ്പബ്ലിക് ദിനം. ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന ഭരണഘടന എല്ലാ നിയമങ്ങളുടെയും അധിപനാണ്. 26ന് രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ നടക്കുന്ന ആഘോഷങ്ങള്‍ ഇന്ത്യയുടെ സാംസ്‌കാരിക സമ്പന്നതയുടെയും പൈതൃകത്തിന്റെയും തെളിവ് കൂടി ചൂണ്ടിക്കാട്ടുന്നു. 

റിപ്പബ്ലിക്

ലാറ്റിന്‍ പദമായ 'റെസ് പബ്ലിക്ക'യില്‍ നിന്നാണ് റിപ്പബ്ലിക്ക് എന്ന പദമുണ്ടായത്. ജനക്ഷേമ രാഷ്ട്രം എന്നാണതിനര്‍ഥം. പിന്നീട് ആ അര്‍ഥം മാറി ജനങ്ങളാണ് റിപ്പബ്ലിക്കിലെ പരമാധികാരികള്‍ എന്നായി. 'റെസ് പബ്ലിക' എന്ന ലാറ്റിന്‍ വാക്കില്‍നിന്നാണ് റിപ്പബ്ലിക് എന്ന വാക്കുണ്ടായത്. 'പൊതുകാര്യം' എന്നാണ് ഈ വാക്കിന്റെ അര്‍ഥം. രാഷ്?ട്രത്തലവന്മാര്‍ തെരഞ്ഞെടുക്കപ്പെടുകയും പരമാധികാരം ജനങ്ങളില്‍ നിക്ഷിപ്തമായിരിക്കുകയും ചെയ്യുന്ന രാജ്യങ്ങളാണ് റിപ്പബ്ലിക്.

ഭരണഘടന അസംബ്ലി

1946 ജൂലൈയില്‍ 'ഭരണഘടന അസംബ്ലി' എന്ന ആശയം നിലവില്‍വന്നു. 1946 ഡിസംബര്‍ ആറിനാണ് ഭരണഘടന അസംബ്ലി നിലവില്‍വന്നത്. വിവിധ പ്രവിശ്യകളില്‍ നിലവിലുണ്ടായിരുന്ന നിയമനിര്‍മാണസഭകളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരടക്കം 389 പേര്‍ അടങ്ങുന്നതായിരുന്നു സഭ. ഡോ. സച്ചിദാനന്ദന്‍ സിന്‍ഹയായിരുന്നു ആദ്യസഭയുടെ താല്‍ക്കാലിക അധ്യക്ഷന്‍. പിന്നീട് ഡോ. രാജേന്ദ്രപ്രസാദ് സ്ഥിരം അധ്യക്ഷനായി. ജവഹര്‍ലാല്‍ നെഹ്‌റു, സര്‍ദാര്‍ വല്ലഭഭായി പട്ടേല്‍, മൗലാന അബുല്‍കലാം ആസാദ്, ഡോ. ശ്യാമപ്രസാദ് മുഖര്‍ജി, ഡോ. ബി.ആര്‍. അംബേദ്കര്‍, സരോജിനി നായിഡു, ഡോ. കെ.എം. മുന്‍ഷി, ഡോ. എസ്. രാധാകൃഷ്ണന്‍, വിജയലക്ഷ്മി പണ്ഡിറ്റ്, അല്ലാഡി കൃഷ്ണസ്വാമി എന്നിവര്‍ അംഗങ്ങളില്‍ പെടുന്നു. രണ്ടു വര്‍ഷവും 11 മാസവും 18 ദിവസവും നീണ്ട അധ്വാനത്തിനുശേഷമായിരുന്നു ഭരണഘടനയുടെ പിറവി. 165 ദിവസം സമ്മേളിച്ചാണ് സഭ ദൗത്യം പൂര്‍ത്തിയാക്കിയത്.

1947 ആഗസ്റ്റ് 29ന് ഭരണഘടന നിര്‍മാണത്തിന്റെ അന്തിമഘട്ടത്തിലേക്ക് കടന്നു. ഇതിനായി ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പിയായ ഡോ. ബി.ആര്‍. അംബേദ്കറുടെ നേതൃത്വത്തില്‍ ഏഴംഗ ഡ്രാഫ്റ്റിങ് സമിതി നിലവില്‍വന്നു. 1949 നവംബര്‍ 26ന് ഇവര്‍ തയാറാക്കിയ കരട് ഭരണഘടനക്ക് ഭരണഘടനാസമിതി അംഗീകാരം നല്‍കുകയും രണ്ടു മാസം കഴിഞ്ഞ്, 1950 ജനുവരി 26ന് നിലവില്‍വരുകയും ചെയ്തു. 1950 ജനുവരി 24ന് ഭരണഘടന നിര്‍മാണ സഭ അവസാനമായി സമ്മേളിച്ചു. ഡോ. രാജേന്ദ്രപ്രസാദിനെ സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രസിഡന്റായും തെരഞ്ഞെടുത്തു.

അംബേദ്കര്‍

1891 ഏപ്രില്‍ 14ന് ബോംബെ പ്രസിഡന്‍സിയില്‍ പെട്ട ബറോഡയിലാണ് രാജ്യത്തെ ഏറ്റവും പുരോഗമനകാരിയായ ചിന്തകരില്‍ ഒരാളായ ഡോ. ബി.ആര്‍. അംബേദ്കര്‍ ജനിച്ചത്. ഇന്ത്യയിലെ ആദ്യത്തെ നിയമമന്ത്രിയും ഭരണഘടനയുടെ ശില്‍പിയുമാണ് അദ്ദേഹം. മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഒരേയൊരു ഇന്ത്യക്കാരനാണ് അംബേദ്കര്‍. 1956 ഡിസംബര്‍ ആറിന് അന്തരിച്ചു.

റിപ്പബ്ലിക് ദിന അതിഥികള്‍

ഓരോ റിപ്പബ്ലിക് ദിനത്തിലും വിവിധ രാഷ്ട്ര പ്രതിനിധികളെ നാം അതിഥികളായി ക്ഷണിക്കും. ആദ്യ അതിഥി ഇന്തോനേഷ്യയുടെ പ്രസിഡന്റ് അഹ്മദ് സുകാര്‍നോ ആയിരുന്നു. 1954, 1984, 2005 വര്‍ഷങ്ങളിലായി മൂന്നു തവണ അദ്ദേഹം അതിഥിയായി എത്തി. നെല്‍സണ്‍ മണ്ടേല, എലിസബത്ത് രാജ്ഞി, ബറാക് ഒബാമ തുടങ്ങിയ പ്രമുഖരും റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കു ചേര്‍ന്നവരാണ്.

ആഘോഷങ്ങള്‍

ഇന്ത്യാഗേറ്റിലെ അമര്‍ ജവാന്‍ ജ്യോതിയില്‍ പ്രധാനമന്ത്രി പുഷ്പചക്രം അര്‍പ്പിക്കുന്നതോടെ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ക്ക് തുടക്കമാകും. 1950 മുതല്‍ 1954വരെ ഡല്‍ഹിയിലെ വിവിധയിടങ്ങളിലായിരുന്നു റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകള്‍ നടന്നിരുന്നത്. ധ്യാന്‍ചന്ദ് നാഷനല്‍ സ്‌റ്റേഡിയം, കിങ്സ്വെ, ചെങ്കോട്ട, രാമലീല മൈതാനി തുടങ്ങിയ ഇടങ്ങളെല്ലാം റിപ്പബ്ലിക് ദിന പരേഡിന് വേദിയായി. 1955 മുതലാണ് ആഘോഷ ചടങ്ങുകള്‍ രാജ്പഥില്‍ നടത്താന്‍ തുടങ്ങിയത്. എല്ലാ വര്‍ഷവും റിപ്പബ്ലിക് ദിനാഘോഷത്തില്‍ സൈനിക പരേഡുകളും സാംസ്‌കാരിക പരിപാടികളും നടക്കും.

Advertisment