Advertisment

റിപ്പബ്ലിക് ദിന പ്രസംഗം എളുപ്പം തയ്യാറാക്കാം, അറിയേണ്ടതെല്ലാം

New Update
hdhddddd

ഇന്ത്യ അതിന്റെ 75-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കാൻ ഒരുങ്ങുകയാണ്. ഇന്ത്യയിൽ എല്ലാ വർഷവും ജനുവരി 26നാണ് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. 1950ൽ ഇന്ത്യൻ ഭരണഘടന സ്ഥാപിച്ചതിന്റെ സ്മരണ പുതുക്കുകയാണ് ഓരോ  റിപ്പബ്ലിക് ദിനവും

Advertisment

എന്താണ് റിപ്പബ്ലിക് ദിനം?

1947 ഓഗസ്റ്റ് 15നാണ് ഇന്ത്യ ബ്രീട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയത്. 200 വർഷത്തിലേറെ നീണ്ട ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് രാജ്യം സ്വാതന്ത്ര്യം നേടിയതിന്  പിന്നാലെ, ഡോ. ബാബാ സാഹേബ് അംബേദ്കര്‍ ചെയര്‍മാനായ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ഭരണ ഘടന തയ്യാറാക്കി. 1949 നവംബർ 26ന് ഇന്ത്യൻ ഭരണഘടനാ അസംബ്ലി ഇന്ത്യൻ ഭരണഘടന അംഗീകരിച്ചു.  ബ്രീട്ടീഷുകാരുടെ ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ ആക്ട് 1935 പിൻവലിക്കപ്പെടുകയും 1950 ജനുവരി 26ന് ഇന്ത്യയുടെ ഭരണഘടന രാജ്യമെമ്പാടും പ്രാബല്യത്തിൽ  വരികയും ചെയ്തു. ഇന്ത്യയുടെ പരമോന്നത ഭരണഘടന നിലവിൽ വന്നതിന്‍റെ ഓര്‍മ്മക്കായാണ് ജനുവരി 26 ന് രാജ്യം റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്. 

ഇന്ത്യക്കാരെ സംബന്ധിച്ച് ഏറെ വിശേഷപ്പെട്ട രണ്ടു ദിവസങ്ങളാണ്, സ്വാതന്ത്ര്യദിനവും റിപ്പബ്ലിക് ദിനവും. ഇവ തമ്മിലുള്ള വ്യത്യാസമെന്തെന്ന് കുട്ടികളിൽ സംശയം തോന്നുക സ്വാഭാവികം. 1947 ഓഗസ്റ്റ് 15ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയെങ്കിലും അന്നൊരു ഭരണ ഘടന നിലവിൽ വന്നിരുന്നില്ല.  ബ്രീട്ടീഷുകാരുടെ ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ ആക്ട് 1935അനുസരിച്ചായിരുന്നു ക്വതന്ത്ര ഇന്ത്യയിലെ നിയമങ്ങള്‍. പഅതിനു പകരം സ്വന്തമായൊരു ഭരണഘടന ഇന്ത്യ തയ്യാറാക്കുകയും പരമോന്നത റിപ്പബ്ലിക്കായി മാറുകയും ചെയ്തത് 75 വർഷങ്ങൾക്കു മുൻപുള്ള ആ ജനുവരി 26നായിരുന്നു. 

റിപ്പബ്ലിക് ദിന ആഘോഷങ്ങൾ 

നിരവധി സംസ്കാരങ്ങളും സമ്പന്നമായ ചരിത്രവും ഊർജ്ജസ്വലമായ പാരമ്പര്യവും കൈമുതലായിട്ടുള്ള ഒരു രാജ്യമാണ് ഇന്ത്യ. ഇന്ത്യയിൽ, റിപ്പബ്ലിക് ദിനം വളരെ ആവേശത്തോടെയും ആഘോഷങ്ങളോടെയുമാണ് ആചരിക്കപ്പെടുന്നത്. ഇന്ത്യയുടെ വൈവിധ്യവും ഐക്യവും ഉയർത്തിക്കാട്ടുന്ന ഗംഭീരമായ പ്രദർശനങ്ങൾ റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ ഭാഗമാണ്. സൈനിക പരേഡ്, സാംസ്കാരിക പരിപാടികൾ, ഇന്ത്യൻ വ്യോമസേനയുടെ ഏരിയൽ ഷോകൾ, പതാക ഉയർത്തൽ എന്നിവയെല്ലാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ പ്രധാന ആകർഷണങ്ങളാണ്. 

റിപ്പബ്ലിക് ദിന പരേഡിൽ സൈനിക പ്രകടനത്തിന് പുറമേ ഇന്ത്യയുടെ വിപുലമായ സാംസ്കാരിക വൈവിധ്യവും അവതരിപ്പിക്കപ്പെടുന്നു. സംസ്‌കാരങ്ങളുടെ  വൈവിധ്യം പ്രദർശിപ്പിച്ചുകൊണ്ട് സംസ്ഥാനങ്ങൾ അവരുടെ തനതായ ആചാരങ്ങളും നൃത്തങ്ങളും കലാപരമായ ആവിഷ്‌കാരങ്ങളും പ്രദർശിപ്പിക്കും. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ദേശീയ ത്രിവർണ പതാക ഉയർത്തുന്നതും ദേശീയ ഗാനം ആലപിക്കുന്നതും നമ്മുടെ രാജ്യത്തിന്റെ മഹത്വത്തെ സൂചിപ്പിക്കുന്നു, കൂടാതെ ഐക്യവും നാനാത്വവും സാഹോദര്യവും പ്രകടമാക്കുന്നു. 

റിപ്പബ്ലിക് ദിനത്തോടുള്ള ആദരസൂചകമായി, സ്കൂളുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും റിപ്പബ്ലിക് ദിനത്തിൽ സാംസ്കാരിക പരിപാടികളും ഉപന്യാസ-രചന മത്സരങ്ങളും  സ്കിറ്റുകളും പ്രസംഗങ്ങളുമെല്ലാം സംഘടിപ്പിക്കാറുണ്ട്.

2024ലെ റിപ്പബ്ലിക് ദിനത്തിലേക്ക് ഇനി മൂന്നു ദിവസങ്ങൾ കൂടി ബാക്കി. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടത്തേണ്ട കലാ, സാംസ്കാരിക പരിപാടികളുടെ പരിശീലനത്തിന് നടുവിലായിരിക്കും വിദ്യാർഥികള്‍. അടുത്ത വര്‍ഷം ഇതേ ദിവസം വരെ ഓര്‍ത്തിരിക്കാന്‍ തക്കവിധം നല്ല രീതിയില്‍ കാര്യങ്ങള്‍ ഏകോപിക്കുന്ന തിരക്കിലാകും വിദ്യാർഥികളും അധ്യാപകരും.

റിപ്പബ്ലിക് ദിനത്തിൽ മനോഹരമായൊരു പ്രസംഗം കാഴ്ച വയ്ക്കാൻ, അല്ലെങ്കിൽ ഉപന്യാസ രചനയ്ക്ക് ഒരുങ്ങുന്നുവരാണോ നിങ്ങൾ? ആനുകാലികപ്രസക്തിയും അതേസമയം കേള്‍ക്കാന്‍ താല്‍പര്യമുള്ളതുമായ ഒരു പ്രസംഗം തയ്യാറാക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. താഴെപ്പറയുന്ന ചില കാര്യങ്ങള്‍ മനസില്‍ വയ്ക്കുന്നത് റിപ്പബ്ലിക് ദിന പ്രസംഗം  തയ്യാറാക്കാന്‍ വിദ്യാർഥികളെ സഹായിക്കും.

 വിഷയം തീരുമാനിക്കുക

പ്രസംഗത്തിനുള്ള വിഷയം തീരുമാനിക്കുക. സങ്കീര്‍ണ്ണമായ വിഷയങ്ങളെടുക്കാതിരിക്കുന്നതാകാം നല്ലത്. രാജ്യത്തിന്‍റെ പുരോഗതിയും വികസനവും, രാജ്യപുരോഗതിയില്‍ വിദ്യാർഥികള്‍ക്കുള്ള പങ്ക് ഇങ്ങനെ എന്തും വിഷയമാക്കാം.

വിവരങ്ങള്‍ ശേഖരിക്കുക

ഒരു വിഷയമെടുത്ത് കഴിഞ്ഞാല്‍ അതിന് വേണ്ട പഠനങ്ങള്‍ തുടങ്ങി വിവരങ്ങള്‍ ശേഖരിക്കുക. നിങ്ങള്‍ കണ്ടെത്തിയ വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പിക്കാന്‍ അധ്യാപകരുടെയോ മുതിര്‍ന്നവരുടെയോ സഹായം തേടുക.

പല ഭാഗങ്ങളാക്കി തിരിക്കുക

നിങ്ങള്‍ കണ്ടെത്തിയ വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പിച്ച്‌ കഴിഞ്ഞാൽ ശേഖരിച്ച വിവരങ്ങളെ കൃത്യമായി പല ഭാഗങ്ങളാക്കി തിരിക്കുക.

എഴുതി തുടങ്ങുക

പ്രസംഗം എഴുതി തയ്യാറാക്കുക. ആമുഖവും കാര്യങ്ങള്‍ വിശദീകരിക്കുന്ന മധ്യഭാഗവും ഉപസംഹാരവും വേണം. ആമുഖത്തില്‍ പ്രസംഗത്തിന്‍റെ വിഷയത്തെക്കുറിച്ചും അത് തിരഞ്ഞെടുക്കാനുള്ള കാരണവും ഉള്‍പ്പെടുത്തണം. പിന്നീട് അതേക്കുറിച്ച് നിങ്ങള്‍ ശേഖരിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തി വിശദീകരണം. പ്രസംഗം മുഴുവന്‍ ഒരു വിഷയത്തിലേക്കൊതുക്കി, നല്ല വാക്കുകളാല്‍ ഉപസംഹാരം.

കേള്‍ക്കുന്നവര്‍ക്ക് മനസിലാകുന്ന രീതിയിലാകണം ഭാഷ

പ്രസംഗം തയ്യാറാക്കുമ്പോള്‍ കേള്‍ക്കുന്നവര്‍ക്ക് മനസിലാകുന്ന രീതിയിലാകണം നമ്മുടെ ഭാഷ പ്രയോഗമെന്നുളള കാര്യം മറക്കരുത്. പ്രസംഗം കൂടുതല്‍ ആകര്‍ഷണമാക്കാന്‍ മഹാന്മാരുടെയും നേതാക്കളുടെയും സ്വാതന്ത്ര്യസമര സേനാനികളുടെയും പ്രശസ്തമായ വാചകങ്ങള്‍ ചേര്‍ക്കാവുന്നതാണ്.

Advertisment