രാഷ്ട്രപതി ഭവനിലെ 'റിപ്പബ്ലിക് ഡേ അറ്റ് ഹോം -2025' ലേക്ക് കേരളത്തിൽ നിന്ന് 12 വിശിഷ്ടാതിഥികൾ

New Update
Rashtrapati Bhavan

ഡൽഹി:  ഇത്തവണ റിപ്പബ്ലിക് ജനുവരി 26-ന് ദിനത്തോടനുബന്ധിച്ച്   രാഷ്ട്രപതി ഭവനിൽ നടക്കുന്ന 'റിപ്പബ്ലിക് ഡേ അറ്റ് ഹോം -2025'ലേക്ക്  കേരളത്തിൽ നിന്ന് 12 വിശിഷ്ടാതിഥികൾക്ക് ക്ഷണം ലഭിച്ചിരിക്കുകയാണ് . 

Advertisment

ഇവരെ അഭിസംബോധന ചെയ്ത് രാഷ്ട്രപതിയുടെ ഓഫീസിൽ നിന്നുള്ള ക്ഷണപത്രം   വിതരണം ചെയ്തു.   വിവിധ മേഖലയിൽ നിന്നുള്ള  വിശിഷ്ട വ്യക്തിത്വങ്ങൾക്കാണ്  രാഷ്ട്രപതി ഭവനിൽ നിന്നുള്ള ക്ഷണം ലഭിച്ചിട്ടുള്ളത്

മുൻ ഇന്ത്യൻ ഹോക്കി താരം പി ആർ ശ്രീജേഷ്, മനോരമ ഓൺലൈൻ സി ഇ ഒ മറിയം മാമ്മൻ മാത്യു,മുൻ രാജ്യസഭാംഗം ശ്രേയാംസ് കുമാർ,  വി എസ് എസ് എസ് സി ഡയറക്ടർ ഉണ്ണികൃഷ്ണൻ എസ്,   ജവഹർ നവോദയ വിദ്യാലയ പ്രിൻസിപ്പൽ ഡോ. രത്നാകരൻ കെ ഒ

ജ്യോതിർഗമയ ഫൗണ്ടേഷന്‍റെ സ്ഥാപക ടിഫാനി ബ്രാർ, ഇന്ത്യൻ മർച്ചന്‍റ് നേവിയുടെ ആദ്യ വനിതാ ക്യാപ്റ്റനായ ക്യാപ്റ്റൻ രാധിക മേനോൻ, 2024ലെ സർവശ്രേഷ്ഠ് ദിവ്യാംഗ്ജൻ വിഭാഗത്തിൽ വ്യക്തിഗത മികവിനുള്ള ദേശീയ അവാർഡ് നേടിയ അനന്യ ബിജേഷ്, മൻകീ ബാത്തിൽ പരാമർശിക്കപ്പെട്ട തേജ വി പി, സുബ്രമണ്യൻ മലയത്തൊടി, ചലച്ചിത്രകാരനും അനിമേറ്ററുമായ ഹരിനാരായണൻ രാജീവ്, ഐ എസ് ആർ ഒ ചെയർമാൻ ഡോ. വി നാരായണൻ  എന്നിവർക്കാണ് 'റിപ്പബ്ലിക് ഡേ അറ്റ് ഹോം 2025'ൽ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചിട്ടുള്ളത് . 

Advertisment