/sathyam/media/media_files/2026/01/26/untitled-2026-01-26-08-47-42.jpg)
ഡല്‍ഹി: ഭാരതത്തിന്റെ 77-ാമത് റിപ്പബ്ലിക് ദിനം ഇന്ന് രാജ്യം സമുചിതമായി ആഘോഷിക്കുന്നു. രാഷ്ട്രപതി ദ്രൗപദി മുര്‍മു കര്‍ത്തവ്യ പഥില്‍ ദേശീയ പതാക ഉയര്‍ത്തുന്നതോടെ വര്‍ണ്ണാഭമായ പരേഡിന് തുടക്കമാകും. ഇത്തവണ യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ എന്നിവരാണ് മുഖ്യാതിഥികള്‍.
ഇന്നത്തെ റിപ്പബ്ലിക് ദിന പരേഡിന്റെ പ്രധാന ആകര്‍ഷണങ്ങള്‍ താഴെ പറയുന്നവയാണ്:
ദേശീയ ഗീതമായ 'വന്ദേമാതര'ത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ പൈതൃകവും ആധുനികതയും ഒത്തുചേരുന്ന കാഴ്ചകളാണ് കര്‍ത്തവ്യ പഥില്‍ ഒരുങ്ങുന്നത്.
സൈനിക കരുത്തും വികസനവും: രാജ്യത്തിന്റെ അഭൂതപൂര്‍വമായ വികസന കുതിപ്പും സൈനിക ശക്തിയും സാംസ്‌കാരിക വൈവിധ്യവും വിളിച്ചോതുന്നതായിരിക്കും ഇത്തവണത്തെ പരേഡ്.
രാവിലെ 10:30-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിക്കുന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും.
രാഷ്ട്രപതിയും മുഖ്യാതിഥികളും പരമ്പരാഗതമായ ബഗ്ഗിയില്‍ (കുതിരവണ്ടിയില്‍), പ്രസിഡന്റ്‌സ് ബോഡിഗാര്‍ഡുകളുടെ അകമ്പടിയോടെ സല്യൂട്ടിംഗ് ഡയസിലേക്ക് എത്തും.
ദേശീയ പതാക ഉയര്‍ത്തുന്ന വേളയില്‍ പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച ലൈറ്റ് ഫീല്‍ഡ് ഗണ്ണുകള്‍ ഉപയോഗിച്ച് 21 ആചാര വെടികള്‍ മുഴങ്ങും.
'വിവിധതയില്‍ ഏകത്വം' എന്ന പ്രമേയത്തില്‍ 100-ലധികം കലാകാരന്മാര്‍ അണിനിരക്കുന്ന വന്‍കിട സംഗീത-നൃത്ത പരിപാടികള്‍ പരേഡിന് മിഴിവേകും.
ഡല്‍ഹി ഏരിയ ജനറല്‍ ഓഫീസര്‍ കമാന്‍ഡിംഗ് ലഫ്റ്റനന്റ് ജനറല്‍ ഭവ്‌നീഷ് കുമാര്‍ പരേഡിന് നേതൃത്വം നല്‍കും. മേജര്‍ ജനറല്‍ നവരാജ് ധില്ലണ്‍ ആണ് സെക്കന്‍ഡ് ഇന്‍ കമാന്‍ഡ്.
പരംവീര്‍ ചക്ര, അശോകചക്ര ജേതാക്കള്‍ പരേഡിന്റെ മുന്‍നിരയില്‍ അണിനിരക്കും. സുബേദാര്‍ മേജര്‍ യോഗേന്ദ്ര സിംഗ് യാദവ് അടക്കമുള്ള വീര സൈനികര്‍ ഇതില്‍ ഉള്‍പ്പെടും.
യൂറോപ്യന്‍ യൂണിയന്‍ സാന്നിധ്യം
ആദ്യമായി യൂറോപ്യന്‍ യൂണിയന്റെ പ്രത്യേക സൈനിക വിഭാഗം പരേഡില്‍ പങ്കെടുക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ഇവര്‍ തങ്ങളുടെ ഔദ്യോഗിക പതാകകളുമായി മാര്‍ച്ച് ചെയ്യും.
ഇന്ത്യന്‍ സൈന്യത്തിന്റെ നൂതന യുദ്ധമുറകള്‍ പ്രദര്‍ശിപ്പിക്കുന്ന 'ബാറ്റില്‍ അറേ' ഫോര്‍മാറ്റ് ഇതാദ്യമായി അവതരിപ്പിക്കും. തദ്ദേശീയമായി നിര്‍മ്മിച്ച ധ്രുവ്, രുദ്ര ഹെലികോപ്റ്ററുകള്‍ ആകാശത്ത് കരുത്ത് കാട്ടും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us