കൽബ ഇന്ത്യൻ സോഷ്യൽ ആന്‍റ് കൽചറൽ ക്ലബ്ബ് റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

New Update

publive-image

കൽബ: രാജ്യത്തു നടക്കുന്ന കർഷക സമരത്തിന് പൊതു സമൂഹം പിന്തുണ നൽകണമെന്നും അന്നം തരുന്ന പാവപ്പെട്ട കർഷകരുടെ പ്രശ്നങ്ങൾ കേൾക്കാൻ അധികാരികൾ തെയ്യാറാകണമെന്നും കൽബ ഇന്ത്യൻ സോഷ്യൽ ആന്‍റ് കൽചറൽ ക്ലബ്ബ്‌ പ്രസിഡന്റ് കെ സി അബൂബക്കർ പറഞ്ഞു.

Advertisment

publive-image

ദരിദ്ര ഇന്ത്യയെ സുഭിക്ഷ ഇന്ത്യയാക്കി തീർത്തതു കർഷകരാണ്. അത് മറക്കാൻ പാടില്ല. ചർച്ച നടത്തി പ്രശ്നം പരിഹരിക്കണം. ഇന്ത്യയുടെ 72 മത് റിപ്പബ്ലിക്‌ ദിനഘോഷത്തോടനുബന്ധിച്ച് ക്ലബ്ബ്‌ അങ്കണത്തില്‍ൽ ഇന്ത്യൻ ദേശീയപതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനറൽ സെക്രട്ടറി എൻ എം അബ്ദുൽ സമദ് സ്വാഗതം പറഞ്ഞു. രാഷ്ട്രപതിയുടെ സന്ദേശം ചടങ്ങിൽ വായിച്ചു. ട്രറ്ഷറർ വി ഡി മുരളീധരൻ , ജോയിന്റ് സെക്രട്ടറി ടി പി മോഹൻദാസ്, സൈനുദ്ധീൻ, പ്രദീപ്,‌ സാബു എൻ എം, ബഷീർ വിപി, റസിയ സൈനുദ്ധീൻ, സീമ ഉദയ കുമാർ, തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

-കെ.സി അബൂബക്കര്‍

sharjah news
Advertisment