വാഷിങ്ടന്‍ ഡിസി ഇന്ത്യന്‍ എംബസി റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു

New Update

വാഷിങ്ടന്‍ ഡിസി : ഇന്ത്യയുടെ 72–ാം മത് റിപ്പബ്ലിക്ക് ദിനാഘോഷങ്ങള്‍ വാഷിങ്ടന്‍ ഡിസി ഇന്ത്യന്‍ എംബസി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഇന്ത്യന്‍ അംബാസിഡര്‍ തരണ്‍ജിത് സിംഗ് സന്ധു ഇന്ത്യന്‍ എംബസിക്കു മുമ്പില്‍ ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് ദേശീയ ഗാനാലാപനവും നടന്നു.

Advertisment

publive-image

കോവിഡ് 19 മഹാമാരിക്കിടയിലും സ്തുത്യര്‍ഹസേവനം അനുഷ്ഠിച്ച എല്ലാവരേയും ഹൃദയത്തിന്റെ ഭാഷയില്‍ അഭിനന്ദിച്ച അംബാസിഡര്‍ ഇന്ത്യ – യുഎസ് ബന്ധം ശക്തമാക്കാന്‍ കഴിഞ്ഞതില്‍ സംതൃപ്തി പ്രകടിപ്പിച്ചു.

യുഎസ് പ്രസിഡന്റ് ബൈഡന്‍ – വൈസ് പ്രസിഡന്റ് കമലാ ഹാരിസ് എന്നിവരുടെ ഭരണകൂടവുമായി ഔട്ടര്‍ സ്‌പേയ്‌സ് മുതല്‍ നാനോ ടെക്‌നോളജി വരെയുള്ള മേഖലകളില്‍ തോളോടു തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും കാലാവസ്ഥാ വ്യതിയാനം, ഹെല്‍ത്ത് കെയര്‍, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലും യുഎസ് – ഇന്ത്യ ബന്ധം ശക്തിപ്പെടുത്തുമെന്നും അംബാസിഡര്‍ പറഞ്ഞു.

സന്‍ഫ്രാന്‍സിസ്‌കോ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ. ടി. വി. നാഗേന്ദ്ര പ്രസാദ് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. സാമൂഹ്യ– സാംസ്കാരിക– സാമ്പത്തിക മേഖലകളില്‍ സന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ വംശജര്‍ക്ക് അമേരിക്കക്കാരുമായി സഹകരിച്ചു പ്രവര്‍ത്തിക്കുവാന്‍ കഴിയുന്നത് വലിയ നേട്ടമായി കരുതുന്നുവെന്ന് നാഗേന്ദ്ര അഭിപ്രായപ്പെട്ടു.

വെര്‍ച്വല്‍ ആയി സംഘടിപ്പിക്കപ്പെട്ട പരിപാടിയില്‍ സംസ്ഥാനങ്ങളില്‍ നിന്നും പുതിയതായി തിരഞ്ഞെടുക്കപ്പെട്ട നിരവധി അംഗങ്ങള്‍ പങ്കെടുത്തതു ഈ വര്‍ഷത്തെ പ്രത്യേകതയായിരുന്നു. കോവിഡ് 19 വാക്‌സീന്‍ ഇന്ത്യ മറ്റു പല രാജ്യങ്ങളിലും വിതരണം ചെയ്യുന്നതിന് ഈ സാഹചര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടതാണെന്ന് പ്രാസംഗീകര്‍ ചൂണ്ടിക്കാട്ടി.

republicday celebration3
Advertisment