Advertisment

ഇന്ത്യൻ ഇന്റർ നാഷണൽ പബ്ലിക് സ്കൂളിലെ മ്യൂസിക് അധ്യാപിക ആയിരുന്ന രേഷ്മ ദീപക്കിന് വലപ്പാട് പ്രവാസി ചാരിറ്റബിൾ സൊസൈറ്റി യാത്ര യയപ്പു നൽകി

author-image
admin
New Update

റിയാദ് :ഇന്ത്യൻ ഇന്റർ നാഷണൽ പബ്ലിക് സ്കൂളിലെ (സേവ) മ്യൂസിക് അധ്യാപിക ആയിരുന്ന രേഷ്മ ദീപക്കിന് വലപ്പാട് പ്രവാസി ചാരിറ്റബിൾ സൊസൈറ്റി യാത്ര യയപ്പു നൽകി. വലപ്പാട് ചാരിറ്റിയുടെ എല്ലാ പൊതു പരിപാടികളിലും സജീവമായി പങ്കെടുക്കുമായിരുന്നു. 14 തിങ്കളാഴ്ച 3:10 ന്റെ എയർ ഇന്ത്യ ഫ്‌ളൈറ്റിൽ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങി.

Advertisment

publive-image

റിയാദ് നാടകവേദിയുടെ 8 - മത് വാർഷികത്തിൽ വിനോദ് കുമാർ സംവിധാനം ചെയ്തു, നാട്ടിൽ സംസ്ഥാന അവാർഡുകൾ വാരികൂട്ടിയ "ബോംബെ ടൈലേർസ് " എന്ന നാടകത്തിൽ നായികയായി അഭിനയിച്ചിരുന്നു. മകൾ പാഹിമ ദീപക് പത്താം ക്ലാസ്സിൽ പഠിക്കുന്നു. ദീപക് കലാനി മുൻപേ നാട്ടിൽ പോയിരുന്നു.

ബത്തയിൽ വാട്ടർ ടാങ്ക് & മ്യൂസിയം പാർക്കിൽ കൊറോണ മാനദണ്ഡം പാലിച്ചു കൊണ്ട്, വലപ്പാട് പ്രവാസി കോർ കമ്മിറ്റി അംഗങ്ങളായ നാസർ വലപ്പാട്, കബീർ, താജുദ്ധീൻ, ഫൈസൽ, അബ്ദുൽ സലാം, സലീം, സിമിന ഹാഷിഖ്, സിനാൻ ഹാഷിഖ്, നിഹാൻ ഹാഷിഖ്, സൈറ നാസർ, ഹൈസം നാസർ, ഷാഹിന കബീർ, ഷെമി താജു, സാക്കിർ താജു, അയാൻ താജു, നൂറു ഫൈസൽ, ഫുഹാദ് ഫൈസൽ, ഫാദിൽ ഫൈസൽ പങ്കെടുത്തു. ശിഹാബ് കൊട്ടുകാട് ആശംസകൾ നേർന്നു, ഹാഷിഖ് വലപ്പാട് നേതൃത്വം നൽകി

RESHMA DEEPAK
Advertisment