സൗത്ത് അബ്ദുല്ല അല്‍ മുബാറക് റെസിഡന്‍ഷ്യല്‍ ഏരിയകളിലെ ഹൗസിങ് യൂണിറ്റുകളുടെ നിര്‍മ്മാണം; പ്രവാസിത്തൊഴിലാളികള്‍ക്ക് താമസസ്ഥലം അനുവദിക്കണമെന്ന് കുവൈറ്റ് മുനിസിപ്പാലിറ്റിയോട് മാന്‍പവര്‍ പബ്ലിക് അതോറിറ്റി

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Tuesday, April 20, 2021

കുവൈറ്റ് സിറ്റി: മുട്‌ല, സൗത്ത് അബ്ദുല്ല അല്‍ മുബാറക് റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ ഏകദേശം 30,000 ഹൗസിങ് യൂണിറ്റുകളുടെ നിര്‍മ്മാണത്തിനായി പ്രവര്‍ത്തിക്കുന്ന പ്രവാസികളുടെ താമസത്തിനായി സൈറ്റുകള്‍ അനുവദിക്കണമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ കുവൈറ്റ് മുനിസിപ്പാലിറ്റിയോട് ആവശ്യപ്പെട്ടു.

അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി തൊഴിലാളികള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പുവരുത്താന്‍ പ്രതിജ്ഞാബദ്ധരാണെന്ന് മുനിസിപ്പാലിറ്റിക്ക് അയച്ച കുറിപ്പില്‍ അതോറിറ്റി വ്യക്തമാക്കി.

×