Advertisment

കുവൈറ്റില്‍ പത്ത് ദിവസത്തിനിടെ റദ്ദാക്കിയത് 935 പ്രവാസികളുടെ റെസിഡന്‍സി പെര്‍മിറ്റ്‌

New Update

publive-image

കുവൈറ്റ് സിറ്റി: പത്ത് ദിവസത്തിനിടെ കുവൈറ്റിലേക്ക് തിരികെയെത്താനാകാതെ കുടുങ്ങിക്കിടക്കുന്ന 935 പ്രവാസികളുടെ റെസിഡന്‍സി പെര്‍മിറ്റ് റദ്ദാക്കിയതായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍.

സ്‌പോണ്‍സര്‍മാരോ, കമ്പനികളോട് വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതില്‍ പരാജയപ്പെട്ടതാണ് കാരണമായത്. ജനുവരി 12ന് 'Ashl' സിസ്റ്റം ആരംഭിച്ചതിന് ശേഷം ഇതുവരെ 2716 റെസിഡന്‍സി പെര്‍മിറ്റുക്കളാണ് റദ്ദാക്കപ്പെട്ടത്. 30,000-ത്തോളം പേരുടേത് പുതുക്കുകയും ചെയ്തു.

Advertisment