സ്നേഹാർദ്രമായി പ്രവർത്തിച്ച ഡോ. പി.ക്യു ഷഹാബുദ്ധീന് ഡോക്ടേഴ്സ് ദിനത്തിൽ 'ഓർമ' സ്നേഹ സ്പർശം പ്രഥമ പുരസ്ക്കാരം നൽകി ആദരിച്ചു

author-image
സമദ് കല്ലടിക്കോട്
Updated On
New Update

publive-image

Advertisment

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മണ്ണാർക്കാട് സാരഥിയും ക്രസന്റ് ഹോസ്പിറ്റൽ എംഡിയുമായ ഡോ. ഷഹാബുദ്ധീനെ ഓർമ കലാ സാഹിത്യ വേദി ഓർമ സ്നേഹ സ്പർശം പരിപാടികളുടെ ഭാഗമായി ഡോക്ടേഴ്സ് ദിനത്തിൽ ആദരിച്ചപ്പോൾ

മണ്ണാർക്കാട്: കോവിഡിൽ നിന്ന് സമൂഹത്തെ രക്ഷിക്കാൻ ആരോഗ്യ മേഖല പൊരുതികൊണ്ടിരിക്കുന്ന വേളയിലാണ് വീണ്ടുമൊരു ഡോക്ടേഴ്സ് ദിനം.

മണ്ണാർക്കാട്ടെ ജനങ്ങളുടെ ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ കരുതലുള്ള, ഏറ്റവും മികച്ച ചികിത്സ അവർക്ക് ലഭ്യമാക്കാനും സ്നേഹാർദ്രമായി പെരുമാറാനും പ്രവർത്തിച്ച ക്രസന്റ് ഹോസ്പിറ്റൽ സാരഥി ഡോ. ഷഹാബുദ്ധീനെ ഓർമ കലാ സാഹിത്യ വേദി ഓർമ സ്നേഹ സ്പർശം പ്രഥമ പുരസ്ക്കാരം നൽകി ആദരിച്ചു.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മണ്ണാർക്കാട് മേഖല പ്രസിഡന്റ് ഉൾപ്പടെ വിവിധ പദവികൾ അലങ്കരിക്കുമ്പോഴും ഏറ്റവും നല്ല ഡോക്ടർ എന്ന നിലയിലാണ് സാധാരണ ജനങ്ങളുടെ മനസ്സിൽ ഇദ്ദേഹം ഇടം നേടിയതെന്നും നിർധന രോഗീ പരിപാലനത്തിൽ ആശ്വാസവും സഹായവും നൽകുന്നതിൽ ഡോക്ടർ നിസ്വാർത്ഥമായി ഇടപെട്ടതായും പ്രസംഗകർ പറഞ്ഞു.

ഓർമ പ്രസിഡന്റ് സുധാകരൻ മണ്ണാർക്കാട് അധ്യക്ഷനായി.മണ്ണാർക്കാട് ഡിവൈഎസ്പി ഇ സുനിൽകുമാർ ഡോക്ടർക്ക് ആദരം നൽകി. കെ.പി.എസ് പയ്യനെടം ഡോക്ടേഴ്സ് ദിന സന്ദേശം നൽകി. ഓർമ സെക്രട്ടറി ഡോ:എം.കെ.ഹരിദാസ്, യൂസുഫ്പാലക്കൽ, എൻ.അജയകുമാർ, ലിസിദാസ്, എ.രാമകൃഷ്ണൻ, അനീഷ്, സമദ് കല്ലടിക്കോട് തുടങ്ങിയവർ പ്രസംഗിച്ചു.

palakkad news
Advertisment