സർവീസ് പുനഃരാരംഭിക്കല്‍: സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി അന്താരാഷ്‌ട്ര വിമാന കമ്പനികൾക്ക് ഔദ്യോഗിക നിർദേശം നൽകി.

ഗള്‍ഫ് ഡസ്ക്
Wednesday, January 13, 2021

റിയാദ് :വിമാന സർവീസ് പുനഃരാരംഭിക്കല്‍  മാര്‍ച്ച്  31 മുതൽ രാജ്യത്തേക്കുള്ള അന്താരാഷ്‌ട്ര വിമാന സർവീസ് പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി അന്താരാഷ്‌ട്ര വിമാന കമ്പനികൾക്ക് ഔദ്യോഗിക നിർദേശം നൽകി.

കൊറോണ വൈറസ് അനിയന്ത്രിതമായി തുടരുന്നതിന്റെ ഫലമായി യാത്ര നിർത്തിവെക്കാൻ ബന്ധപ്പെട്ട കമ്മിറ്റി തീരുമാനിക്കുന്ന രാജ്യങ്ങൾക്ക് യാത്രാ അനുമതി ബാധകമല്ലെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി വെളിപ്പെടുത്തി. ഏതൊക്കെ രാജ്യങ്ങളാണ് ഇതിൽ ഉൾപ്പെടുന്നതെന്നു വ്യക്തമല്ല. ഇതോടെ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള സർവ്വീസുകളും സംശയത്തിലാണ്.

ഇത് സംബന്ധമായി ഉടൻ തന്നെ കൂടുതൽ വിശദീകരണം ഉണ്ടാകുമെന്നാണ് അറിയുന്നത്. ഏപ്രിൽ ഒന്ന് മുതൽ ഇന്ത്യയിൽ നിന്നും സർവ്വീസുകൾ ഉണ്ടാകുമെന്നുള്ള പ്രതീക്ഷകള്‍ മങ്ങുന്ന തരത്തിലുള്ള വാര്‍ത്തകളാണ് പുറത്തു വരുന്നത് . സൗദിയുടെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായാലേ ഇതിൽ വ്യക്തതവരൂ.ഇന്ത്യയില്‍ നിലവില്‍ കോവിഡ് ചില സംസ്ഥാനങ്ങളില്‍ കുറഞ്ഞെങ്കിലും കേരളം അടക്കമുള്ള നാല് സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം കൂടുതലാണ്. ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും വലിയ പ്രവാസി സമൂഹമായ മലയാളികള്‍ക്ക്   ഇപ്പോള്‍ പുറത്തു വന്നിട്ടുള്ള അറിയിപ്പ് ആശങ്ക ഉണ്ടാക്കുന്നതാണ് .ഇതു സംബന്ധിച്ചുള്ള കൂടുതല്‍ അറിയിപ്പ് സൗദി അതികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

×