റീട്ടെയില്‍ ബിസിനസ്സ് രംഗത്തെ മുന്‍നിര നേതൃത്വത്തിന്റെ അംഗീകാരമായി മിഡില്‍ ഈസ്റ്റ് ആന്റ് നോര്‍ത്ത് ആഫ്രിക്ക(MENA) യുടെ റീട്ടെയില്‍ ME ICONS അവാര്‍ഡ് ജോയ്ആലുക്കാസിന്

New Update

publive-image

(റീട്ടെയില്‍ ME ICONS അവാര്‍ഡ് ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ശ്രീ. ജോയ് ആലുക്കാസ്, ദുബായ് ടൂറിസം & കൊമേഴ്‌സ് മാര്‍ക്കറ്റിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അലയന്‍സ് ആന്‍ഡ് പാര്‍ട്ണര്‍ഷിപ്പ് സിഇഒ ശ്രീമതി ലൈല മുഹമ്മദ് സുഹൈലില്‍ നിന്നും ഏറ്റുവാങ്ങുന്നു. ജോയ്ആലുക്കാസ് ജ്വല്ലറിയുടെ ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ശ്രീ. ജോണ്‍ പോള്‍ ആലുക്കാസ് സമീപം)

Advertisment

ദുബൈ: റീട്ടെയില്‍ ബിസിനസ്സ് രംഗത്തെ മുന്‍നിര നേതൃത്വത്തിന്റെ അംഗീകാരമായി ലോകത്തിലെ പ്രിയപ്പെട്ട ജ്വല്ലറിയായ ജോയ് ആലുക്കാസിന് മിഡില്‍ ഈസ്റ്റ് ആന്റ് നോര്‍ത്ത് ആഫ്രിക്ക(MENA) യുടെ റീട്ടെയില്‍ ME ICONS അവാര്‍ഡ് ലഭിച്ചു. ദുബായില്‍ അരങ്ങേറിയ ഉജ്ജ്വലമായ ചടങ്ങില്‍ വെച്ച് ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ. ജോയ് ആലുക്കാസ്, ദുബായ് ടൂറിസം & കൊമേഴ്‌സ് മാര്‍ക്കറ്റിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അലയന്‍സ് ആന്‍ഡ് പാര്‍ട്ണര്‍ഷിപ്പ് സിഇഒ ശ്രീമതി ലൈല മുഹമ്മദ് സുഹൈലില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.

ജോയ്ആലുക്കാസ് ജ്വല്ലറിയുടെ ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ശ്രീ. ജോണ്‍ പോള്‍ ആലുക്കാസും ആവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്തു. റീട്ടെയില്‍ വ്യവസായത്തിന് മാത്രമായി സമര്‍പ്പിച്ചിരിക്കുന്ന പ്രമുഖ പ്രാദേശിക മാധ്യമങ്ങളില്‍ നിന്നുള്ള ലോകത്തിലെ തന്നെ പ്രിയപ്പെട്ട ബഹുമതി ജോയ്ആലുക്കാസിന് ലഭിക്കാവുന്ന മറ്റൊരു വലിയ അംഗീകാരമായാണ് കാണുന്നതെന്ന് ജോയ് ആലുക്കാസ് അഭിപ്രായപ്പെട്ടു.

'ബിസിനസ്സില്‍ ഞങ്ങള്‍ നടത്തിയ പരിശ്രമങ്ങള്‍ക്കുള്ള അംഗീകാരമായാണ് ഓരോ അംഗീകാരത്തേയും ഞാന്‍ കാണുന്നത്. അത്തരത്തില്‍ ഈ മഹത് ബഹുമതി ലഭിച്ചതില്‍ ഒരുപാട് സന്തോഷിക്കുന്നു. എന്റെ അറിവുപ്രകാരം സെലക്ഷന്‍ പ്രക്രിയയില്‍ കര്‍ശനമായ ഒട്ടേറെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുണ്ടായിരുന്നു. ലഭിച്ച നോമിനേഷനുകള്‍, ജൂറി സ്‌കോര്‍, എഡിറ്റോറിയല്‍ സെലക്ഷന്‍ തുടങ്ങി വിവിധ പ്രൊസസുകളിലൂടെ കടന്നാണ് ഞങ്ങള്‍ക്ക് ഈ അംഗീകാരം ലഭിച്ചത് എന്നതിനാല്‍ ഈ സന്തോഷത്തിന് മധുരം ഇരട്ടിയാണ് എന്നും അദ്ദേഹം പറഞ്ഞു.'

പുതുമയുടെ വ്യക്തമായ ഉദാഹരണങ്ങളോടെ മികച്ച നേതൃത്വം പ്രകടിപ്പിക്കുകയും പാരമ്പര്യം തെളിയിക്കുകയും പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുകയും ചെയ്തവരാണ് വിജയിച്ച വ്യാപാരികള്‍ എന്ന് അവാര്‍ഡ് സംഘാടകര്‍ അഭിപ്രായപ്പെട്ടു. സാധ്യതകള്‍ മുന്‍കൂട്ടി കണ്ട് അതിരുകള്‍ മറികടക്കാനുള്ള ധൈര്യത്തോടെ അടിത്തറ പാകുന്നവനാണ് ഒരു യഥാര്‍ത്ഥ വഴിക്കാട്ടിയെന്നും ജോയആലുക്കാസിനെ ഈ വിഭാഗത്തില്‍ അംഗീകരിക്കുകയും ചെയ്യുന്നുവെന്നും സംഘാടകര്‍ പറഞ്ഞു.

'ഞങ്ങളുടെ വിജയത്തിന് പിന്നില്‍ ഞങ്ങള്‍ക്ക് കരുത്തായ പ്രിയ ഉപഭോക്താക്കള്‍ക്ക് സമാനതകളില്ലാത്ത റീട്ടെയില്‍ അനുഭവം നല്‍കാന്‍ ജോയ്ആലുക്കാസ് എപ്പോഴും പരിശ്രമിക്കുന്നു. പ്രിയ കസ്റ്റമേഴ്‌സിന് മികച്ച ആഭരണ ഷോപ്പിംഗ് അനുഭൂതി സമ്മാനിക്കുവാന്‍ ജോയ്ആലുക്കാസ് ഷോറൂമുകള്‍ സുസജ്ജമാണ്.

സാധാരണയായി കണ്ടുവരുന്ന ഉപഭോക്തൃ സംതൃപ്തി മറികടക്കാന്‍, വേള്‍ഡ് ക്ലാസ് ജ്വല്ലറി ഷോപ്പിംഗ് അനുഭവം സമ്മാനിക്കുന്ന സംശുദ്ധ സ്വര്‍ണ്ണത്തിലും വജ്രത്തിലും പണിതീര്‍ത്ത നൂതനവും വിപുലവുമാര്‍ന്ന ആഭരണ ലോകം ജോയ്ആലുക്കാസിനെ കൂടുതല്‍ സവിശേഷമാക്കുന്നു. ഞങ്ങളുടെ മാന്യ ഉപഭോക്താക്കളോടും ബിസിനസ്സ് അസോസിയേറ്റുകളോടും ഞങ്ങളുടെ മുഴുവന്‍ ടീമിനോടും ഈ അംഗീകാരം ലഭിച്ചതില്‍ ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു: അവാര്‍ഡ് സ്വീകരിച്ചുകൊണ്ട്  ജോയ് ആലുക്കാസ് പറഞ്ഞു.

NEWS
Advertisment