/sathyam/media/post_attachments/McobssN16yliPy3pNQhq.jpg)
പാലക്കാട്: ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷനിലെ ചീഫ് ടിക്കറ്റ് ഇൻസ്‌പെക്ടറും ഇന്ത്യൻ റെയിൽവേ ടിക്കറ്റ് ചെക്കിങ് സ്റ്റാഫ് ഓർഗനൈസേഷൻ ദേശീയ വൈസ് പ്രസിഡന്റുമായ എൻ.എസ് രാധാകൃഷ്ണൻ നായർ 36 വർഷത്തെ സേവനത്തിനുശേഷം സർവീസിൽ നിന്നും വിരമിക്കുന്നു. പാലക്കാട് ഡിവിഷണൽ ആസ്ഥാനത്തെ സ്ലീപ്പർ ഡിപ്പോയുടെ മേധാവിയാണ്.
1985 -ൽ ഷൊർണൂർ ജംഗ്ഷൻ സ്റ്റേഷനിലെ പ്രൊബേഷന് ശേഷം സേലം ജംഗ്ഷനിൽ ടിക്കറ്റ് കലക്ടർ ആയാണ് ജോലിയിൽ പ്രവേശിച്ചത്. തുടർന്ന് ഈറോഡ് ആസ്ഥാനമായ ടിക്കറ്റ് ചെക്കിങ് സ്‌ക്വാഡിൽ പ്രവർത്തിച്ചു.
പിന്നീട് പാലക്കാട് സ്ലീപ്പർ വൺ, സ്ലീപ്പർ ടു ഡിപ്പോകളിലും ഷൊർണൂർ സ്ലീപ്പർ ഡിപ്പോയിലും ടിടിഐയായിരുന്നു. ഇതിനിടയിൽ പാലക്കാട് ഡിവിഷൻ സ്‌ക്വാഡിൽ പ്രവർത്തിക്കുകയും, സ്തുത്യർഹമായ സേവനത്തിനു ദക്ഷിണ റെയിൽവേ സിസിഎം അവാർഡ് നൽകി ആദരിക്കുകയും ചെയ്തു.
സമീപകാലം വരെ പാലക്കാട് ഡിവിഷൻ ആസ്ഥാനത്തെ പ്രോസീക്യൂഷൻ വിങ്ങിൽ ചീഫ് ടിക്കറ്റ് ഇൻസ്‌പെക്ടർ ആയിരുന്നു.
199O മുതൽ സ്റ്റാഫ് ഓർഗനൈസേഷൻ രംഗത്തേക്കെത്തി. ഡിവിഷണൽ എക്സിക്യൂട്ടീവ് അംഗം ആയി തുടങ്ങി, പിന്നീട് ഡിവിഷണൽ ട്രഷറർ ഡിവിഷണൽ പ്രസിഡൻറ്, സോണൽ ട്രഷറർ എന്നീ നിലകളിൽ സംഘടനയെ നയിക്കുന്നതിൽ മുൻപന്തിയിൽ ഉണ്ടായിരുന്നു. 2019 മുതൽ ദേശീയ വൈസ് പ്രസിഡണ്ടാണ്. തെരഞ്ഞെടുക്കപ്പെടുന്നത്.