യുഎസില്‍ ഇന്ത്യന്‍ റസ്റ്ററന്റിലെ ജീവനക്കാരന് ടിപ്പായി ലഭിച്ചത് 1,50,000 രൂപ

New Update

ഫ്‌ളോറിഡ: ഫ്‌ളോറിഡ കേപ് കോറലിലുള്ള മസാല മന്ത്ര എന്ന ഇന്ത്യന്‍ റസ്റ്റോറന്റിലെ സപ്ലെയ്ര്‍ക്ക് ജനുവരി ഒന്നിന് ടിപ്പായി ലഭിച്ചത് 2020 ഡോളര്‍ (ഏതാണ്ട് 1,50,000 രൂപ). ഡോണ്‍ എന്ന ജീവനക്കാരനാണ് നല്ല മനസ്സുള്ള ഒരാളില്‍ നിന്നും അപ്രതീക്ഷിതമായി ഇത്രയും വലിയ തുക ലഭിച്ചത്.

Advertisment

publive-image

റസ്റ്ററന്റില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയതിന്റെ ബില്ലും ടിപ്പു നല്‍കിയ തുകയും റസ്റ്ററന്റ് ഉടമസ്ഥന്‍ പുറത്തു പരസ്യമായി പ്രദര്‍ശിപ്പിച്ചിരുന്നു. "ടിപ്പ് ലഭിച്ചതു കണ്ടപ്പോള്‍ ആദ്യം ഡോണിന്റെ കണ്ണുകള്‍ക്ക് വിശ്വസിക്കാനായില്ല. അവന്റെ മുഖത്തു വിടര്‍ന്ന സന്തോഷം വര്‍ണനാതീതമാണെന്നും, പുതിയ വര്‍ഷം പ്രതീക്ഷകള്‍ക്ക് ചിറകുമുളച്ച സന്ദര്‍ഭമായിരുന്നു'വെന്നും റസ്റ്ററന്റ് ഉടമ പറഞ്ഞു.

ഇത്തരം ടിപ്പുകള്‍ ലഭിക്കുന്ന നിരവധി സംഭവങ്ങള്‍ അമേരിക്കന്‍ റസ്റ്ററന്റുകളില്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇന്ത്യന്‍ റസ്റ്ററന്റുകളില്‍ വളരെ അപൂര്‍വമാണ്.

റസ്റ്ററന്റിലെ വിശ്വസ്തനും കഠിന പരിശ്രമശാലിയുമായിരുന്നു ഡോണെന്നും ഉടമ ചൂണ്ടിക്കാട്ടി. ഞങ്ങള്‍ ഇന്ത്യന്‍ റസ്റ്ററന്റിനെയും ഇന്ത്യന്‍ സമൂഹത്തേയും ഇഷ്ടപ്പെടുന്നുവെന്ന് കുറിച്ചുവെക്കുന്നതിനും ടിപ്പ് നല്‍കിയ ആള്‍ മറന്നില്ല.

returent employ
Advertisment