Advertisment

ജനാധിപത്യ, മതനിരപേക്ഷ, സാമൂഹ്യ നീതി മൂല്യങ്ങള്‍ക്ക് പ്രതിജ്ഞാബന്ധരായവരെ തിരഞ്ഞെടുക്കണം: റൈറ്റ് റവ. ഡോ. തീയഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പോലീത്താ

New Update

publive-image

Advertisment

ഡാളസ്: നമ്മുടെ രാജ്യത്തിന്റെ ഭരണഘടന ഉറപ്പു നല്‍കുന്ന ജനാധിപത്യ, മതനിരപേക്ഷ, സാമൂഹ്യനീതി മൂല്യങ്ങള്‍ക്ക് പ്രതിജ്ഞാബന്ധരായ സ്ഥാനാര്‍ത്ഥികളെയായിരിക്കണം തിരഞ്ഞെടുക്കേണ്ടതെന്ന് മാര്‍ത്തോമാ പരമാദ്ധ്യക്ഷന്‍ റൈറ്റ് റവ. ഡോ. തീയഡോഷ്യസ് മാര്‍ത്തോമാ മെത്രാപോലീത്താ ആഹ്വാനം ചെയ്തു.

കേരളം ഒരു പൊതുതിരഞ്ഞെടുപ്പിന്റെ ആവേശത്തിലാണ്. പതിനഞ്ചാം കേരള നിയമസഭയിലേക്കുള്ള സാമാജികരുടെ തിരഞ്ഞെടുപ്പ് ഏപ്രില്‍ ആറിന് നടന്നു. മഹാമാരിയുടെ മദ്ധ്യേയുള്ള ജനഹിത പരിശോധന എന്ന നിലയില്‍ പൊതു തിരഞ്ഞെടുപ്പിന് ഏറെ പ്രാധാന്യമുണ്ട്. വാഗ്ദാനങ്ങളുടെ പെരുമഴയാണ് ഓരോ പാര്‍ട്ടിയും, പാര്‍ട്ടികളുടെ കൂട്ടായ്മയും ജനങ്ങള്‍ക്കുമുമ്പില്‍ നിരത്തിവച്ചിരിക്കുന്നത്.

ജനങ്ങളുടെ വിശ്വാസ്യത തങ്ങള്‍ക്കനുകൂലമാക്കുന്നതിനുള്ള നെട്ടോട്ടത്തിലാണ് എല്ലാവരും. ദാരിദ്ര്യം അനുഭവിക്കുന്നവരുടെ ജാതീയതയുടെ തിക്തഫലങ്ങള്‍ അനുഭവിക്കുന്ന സമൂഹങ്ങളുടെ കൂട്ടായ്മകളെ തകര്‍ക്കുന്ന, എന്നാല്‍ അവരുടെ പിന്‍ബലം ഉറപ്പാക്കുന്ന മതരാഷ്ട്രീയ സമൂഹങ്ങളെ സൃഷ്ടിച്ചെടുക്കുവാന്‍ കോര്‍പ്പറേറ്റുകളുടെ പിന്‍ബലമുള്ള നേതൃത്വങ്ങള്‍ക്കായി എന്ന യാഥാര്‍ത്ഥ്യമാണ് നമ്മുടെ മുമ്പിലുള്ളത്. ഇത്തരം ഒരു ദശാസന്ധിയില്‍ ഏറെ സൂക്ഷ്മതയോടു വേണം നാമോരോരുത്തരം സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടതെന്ന് മെത്രാപോലീത്താ ഉദ്‌ബോധിപ്പിച്ചു.

ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്ക് സ്വതന്ത്രമായി ആരാധിക്കുന്നതിനും, വിശ്വാസ സംപ്രേക്ഷണം ചെയ്യുന്നതിനുമുള്ള അവകാശം ഉറപ്പു വരുത്തേണ്ടതുണ്ട്. ന്യൂനപക്ഷ സമൂഹം എന്ന നിലയില്‍ക്രൈസ്തവര്‍ പൊതുമണ്ഡലത്തില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ എന്തായിരിക്കണമെന്ന് ഭരണഘടന രൂപീകരണ വേളയില്‍ തന്നെ ഉയര്‍ന്നിരുന്ന ചോദ്യമാണ്.

ക്രൈസ്തവര്‍ക്ക് പ്രത്യേക പരിഗണന ആവശ്യമില്ല. പൊതു സമൂഹത്തിന്റെ ഭാഗമെന്ന നിലയില്‍ അംഗീകാരം മാത്രം മതി എന്ന ഉറച്ച നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ ഭാരതത്തോടുള്ള തങ്ങളുടെ വിധേയത്വം തെളിയിക്കണം, മതപരിവര്‍ത്തനം നിരോധിക്കണം തുടങ്ങിയ വാദങ്ങള്‍ ഉയരുന്നത് ആശങ്കാവഹമാണെന്നും മെത്രാപോലീത്താ ചൂണ്ടികാട്ടി.

us news
Advertisment