റവന്യൂ ജില്ലാ പ്രിൻസിപ്പൽ ഫോറം കൺവൻഷൻ; പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

New Update

publive-image

Advertisment

പാലക്കാട്: റവന്യൂ ജില്ലാ പ്രിൻസിപ്പൽ ഫോറത്തിൻ്റെ ജില്ലാ കൺവൻഷൻ രണ്ടു ദിവസങ്ങളിലായി ഓൺലൈനിൽ നടന്നു.ഹയർ സെക്കൻ്ററി പ്രിൻസിപ്പൽമാർ നേരിടുന്ന നിരവധി പ്രശ്നങ്ങൾ കൺവെൻഷൻ ചർച്ച ചെയ്തു.

ഹയർ സെക്കൻ്ററി സ്കൂളുകളിൽ ഓഫീസ് ജീവനക്കാരുടെ സേവനം ലഭിക്കാത്ത സാഹചര്യം,കോവിഡ് കാലത്തെ വിദ്യാർത്ഥികളുടെ സ്പെഷ്യൽ ഫീ പിരിവുമായി ബന്ധപ്പെട്ട അവ്യക്തത, അധ്യാപകരുടെ പല ഔദ്യോഗിക ആവശ്യങ്ങളും അനുവദിച്ച് കിട്ടുന്നതിലെ കാലതാമസം തുടങ്ങിയവയെല്ലാം ചർച്ചകളിൽ ഉയർന്ന് വന്ന പ്രധാന കാര്യങ്ങളാണ്.
കൺവെൻഷൻ ഹയർ സെക്കൻററി ജില്ലാ കോർഡിനേറ്റർ ജയകുമാർ ഉദ്ഘാടനം ചെയ്തു.

ശ്രീകൃഷണപുരം ഹയർ സെക്കന്ററി സ്‌കൂൾ പ്രിൻസിപ്പൽ സുധാകരൻ അധ്യക്ഷനായി. കൺവീനർ രാജീവ് പ്രവർത്തനങ്ങൾ വിശദീകരിച്ചു.ട്രഷറർ ലളിത വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു.വി.പി.ജയരാജൻ, ഗീത,കൃഷ്ണലീല, ചന്ദ്രശേഖരൻ, വിജയകുമാർ, ഷൈലജ,മുരളി, പ്രസാധൻ,അജിത് ലാൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

പുതിയ ഭാരവാഹികളായി വി.പി.ജയരാജൻ മാസ്റ്റർ (ഡിബിഎച്ച്എസ് തച്ചമ്പാറ), കൺവീനർ രാജീവ് മാസ്റ്റർ (ടിആർകെ എച്ച്എസ്എസ്, വാണിയംകുളം) ഗീത (ജിബിഎച്ച്എസ്എസ് ചിറ്റൂർ, വൈസ് ചെയർമാൻ) കൃഷ്ണലീല. വി.കെ (ജിഎച്ച് എസ്എസ് കോട്ടായി, ജോ. കൺവീനർ), ലളിത (ജിഎച്ച് എസ്എസ് കുമരപുരം, ട്രഷറർ) മുഹമ്മദ് അഷ്റഫ് (പിടിഎംവൈ എടപ്പലം-ജോ.ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Advertisment