Advertisment

ഒന്നാം തുരങ്കം തുറന്നത് കൊണ്ട് ടോൾ പിരിവ് നടത്താൻ ഉടൻ അനുവദിക്കില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ

New Update

publive-image

Advertisment

തൃശൂര്‍: പാലക്കാട്-തൃശൂര്‍ റൂട്ടിലെ ഗതാഗതകുരുക്കിന് പരിഹാരമായി തൃശൂര്‍ കുതിരാന്‍ തുരങ്കം തുറന്നു കഴിഞ്ഞു. ഇതിനിടെ ടോൾ പിരിവ് ഉടനില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു.

അടുത്ത ടണൽ തുറക്കുന്നതിന് കാര്യമായ ഇടപെടൽ ഉണ്ടാകും. ഒന്നാം തുരങ്കം തുറന്നത് കൊണ്ട് ടോൾ പിരിവ് നടത്താൻ ഉടൻ അനുവദിക്കില്ലെന്ന് റവന്യു മന്ത്രി വ്യക്തമാക്കി.

അതേസമയം, കുതിരാന്‍ തുരങ്കം അടുത്ത ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ ഉറപ്പ് നല്‍കി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. പ്രവര്‍ത്തനങ്ങള്‍ക്ക് വകുപ്പിന്റെ എല്ലാ പിന്തുണയും ഉണ്ടാകും. അടുത്ത ടണല്‍ കൂടി ഉടന്‍ തുറക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കുതിരാന്‍ തുരങ്കം തുറക്കുന്നതില്‍ സന്തോഷം. തുരങ്കത്തിന്റെ ഉദ്ഘാടനം മുഴുവന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളും കഴിഞ്ഞ ശേഷമായിരിക്കും. ജനങ്ങള്‍ക്ക് എത്രയും പെട്ടെന്ന് തുരങ്കം ഉപയോഗപ്രദമാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

NEWS
Advertisment