ബയേണ്‍ മ്യൂണിക്ക് താരം ഫ്രാങ്ക് റിബറി ഈ സീസണോടെ ക്ലബ്ബ് വിടും

New Update

publive-image

ബയേണ്‍ മ്യൂണിക്ക് താരം ഫ്രാങ്ക് റിബറി ഈ സീസണോടെ ക്ലബ്ബ് വിടും. ബയേണിന്റെ യൂറോപ്പിലെ വളര്‍ച്ചയ്ക്ക്‌ അര്‍ജന്‍ റോബന്‍- ഫ്രാങ്ക് റിബറി കൂട്ടുകെട്ട് ഏറെ സഹായകമായിട്ടുണ്ട്. ‘റോബറി’ എന്ന പേരിലാണ് അര്‍ജന്‍ റോബന്‍- ഫ്രാങ്ക് റിബറി കൂട്ടുകെട്ട് അറിയപ്പെടുന്നത്. ബയേണിനെ യൂറോപ്പ്യന്‍ ചാമ്പ്യന്മാരാക്കുന്നതില്‍ ‘റോബറി’ കൂട്ടുകെട്ട് മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്. പരിക്കിനെ തുടര്‍ന്ന് ഇരു താരങ്ങളുടേയും ഫോം മങ്ങിയെങ്കിലും മികച്ച തിരിച്ചു വരവാണ് ഇരുവരും കാഴ്ച വെച്ചത്.

Advertisment

ബുണ്ടസ് ലീഗയില്‍ ഇന്നലെ നടന്ന ഹന്നോവറിനെതിരായ മത്സരത്തില്‍ റോബന്‍ പരിക്കില്‍ നിന്നും മോചിതനായി തിരിച്ച് എത്തിയപ്പോള്‍ ഫ്രാങ്ക് റിബറി ബയേണിനായി ഗോളടിക്കുകയും ചെയ്തു. റോബനോടൊപ്പം റിബറിയും ക്ലബ്ബ് വിടുമെന്ന സൂചനകള്‍ ഈ സീസണിന്റെ തുടക്കത്തില്‍ തന്നെ ലഭിച്ചിരുന്നു.

ഫ്രഞ്ച് ക്ലബ് ആയ മാഴ്സലേയില്‍ നിന്നും 2007 ലാണ് 36 കാരനായ റിബറി ബയേണ്‍ ടീമിലെത്തിയത്. റിബറി ബയേണിന്റെ കൂടെ എട്ട് ബുണ്ടസ് ലീഗ, ആറ് ലീഗ് കപ്പ്, ഒരു ചാമ്ബ്യന്‍സ് ലീഗ്, ഒരു യുവേഫ സൂപ്പര്‍ കപ്പ്, ഒരു ക്ലബ് ലോകകപ്പ് എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്. ഇന്റര്‍നാഷ്ണല്‍ ഫുട്ബാളില്‍ നിന്ന് റിബറി 2014 ആണ് വിരമിച്ചത്.

Advertisment