റിയാദ് :വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ട നടപടി പൊതു സമൂഹത്തെ ഞെട്ടിച്ചിരി ക്കുകയാണ് അന്നെഷണ ഉധ്യോഗസ്തരുടെ വീഴ്ച കേസ് അന്നെഷണത്തില്‍ വെക്തമാണ് കേസ് വീണ്ടു അന്നെഷിച്ചു പ്രതികള്‍ക്ക് ശിക്ഷ ഉറപ്പ് വരുത്തണമെന്ന് റിഫ ആവിശ്യപെട്ടു
ദളിത് പെണ്‍കുട്ടികളായ എട്ടും പതിനൊന്നും വയസ്സുള്ള സഹോദരികൾ മൂന്നു മാസത്തെ ഇടവേളയിൽ തൂങ്ങി മരിക്കുന്നു. പോസറ്റ്മോർട്ടം റിപ്പോർട്ടിൽ അവർ പീഡിപ്പിക്കപെട്ടതായി തെളിഞ്ഞിരുന്നു. എന്നിട്ടും അന്വേഷണത്തിനിടെ അറസ്റ്റിലായവരെ തെളിവില്ലാത്തതിന്റെ പേരിൽ പാലക്കട് പോക്സോ കോടതി വെറുതെ വിട്ടിരിക്കുന്നു. അതീവ ഗൌരവത്തോടെ അന്വേഷിച്ച് നീതി നടപ്പാക്കേണ്ട കേസിൽ ഗുരുതരമായ വീഴ്ച സംഭവിച്ചു എന്നത് സംശയമില്ലാത്ത കാര്യമാണ്ന്ന്‍
കുഞ്ഞുങ്ങളുടെ മരണത്തിന് ഉത്തരവാധികളായവരെ നിയമത്തിന്റെ മുൻപിൽ കൊണ്ടു വരികയും തക്കതായ ശിക്ഷ വാങ്ങികൊടുക്കുകയും ചെയ്യുക എന്നത് സർക്കാറിന്റെ ഉത്തരവാധിത്തമാണ്. പ്രതികൾ കുറ്റക്കാരെന്ന് തെളിയിക്കുന്നതിൽ പോലീസിനും പ്രോസി ക്യൂഷനും വീഴ്ചപറ്റി എന്നത് ഒരുതരത്തിലും അംഗീകരിക്കാൻ സാധിക്കില്ല.
വാളയാറിലെ കുട്ടികൾക്ക് നീതി ലഭ്യമാക്കാൻ തുടർ അന്വേഷണം നടത്താൻ ആവിശ്യമായ നടപടികൾ സ്വീകരിക്കുന്നതിനോടൊപ്പം നിലവിലെ അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ പുറത്താക്കുകയും ചെയ്യേണ്ടതാണ്. വാളയാറിലെ കുട്ടികൾക്ക് നീതി ലഭ്യമാ ക്കേണ്ടത് ഇടതു സർക്കാറിന്റെ കടമയാണ് എത്രയും പെട്ടന്ന് നീതി ലഭ്യമാക്കാൻ ആവിശ്യമായ നടപടികൾ കൈകൊള്ളണമെന്ന് റിയാദ് ഇഡ്യൻ ഫ്രണ്ട്ഷിപ്പ് അസ്സോസിയേഷൻ (റിഫ) അഭ്യർത്ഥിക്കുന്നു.ജിമ്മി പോൺസൺ (പ്രസിഡഡ്) ഹരികൃഷ്ണൻ.കെ.പി (സെക്രട്ടറി)