റിജു ആൻഡ് പിഎസ്‌കെയിൽ ടാലന്‍റ് ഹണ്ട് 2021; അവസാന തിയതി ഡിസംബർ 19

New Update

publive-image

എൻട്രൻസ് പരിശീലന സ്ഥാപനമായ റിജു ആൻഡ് പിഎസ്‌കെ ക്ലാസ്സസിന്‍റെ ആഭിമുഖ്യത്തിൽ ആറ് മുതൽ പ്ലസ്ടു വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കായി ഓൺലൈൻ ടെസ്റ്റ് (ടാലന്‍റ് ഹണ്ട് 2021) സംഘടിപ്പിക്കുന്നു.

Advertisment

ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കണക്ക്, സോഷ്യൽ സയൻസ്, മെന്‍റൽ എബിലിറ്റി എന്നീ വിഷയങ്ങളിൽ നിന്നുള്ള ചോദ്യങ്ങളാണുണ്ടാകുക. പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾക്ക് ഫിസിക്സ്, കെമിസ്ട്രി, കണക്ക്/ ബയോളജി വിഷയങ്ങൾ അടിസ്ഥാനമാക്കിയായിരിക്കും പരീക്ഷ.

ഓൺലൈനായാണ് ടെസ്റ്റ് നടത്തുക. ഒരു മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയിൽ ആറ് മുതൽ പത്ത് വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് ഓരോ വിഷയത്തിലും നിന്ന് പത്ത് ചോദ്യങ്ങളും പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾക്ക് 20 ചോദ്യങ്ങൾ വീതവും ഉണ്ടായിരിക്കും.

ഏത് സിലബസിൽ പഠിക്കുന്നവർക്കും ടാലൻ്റ് ഹണ്ടിൽ പങ്കെടുക്കാം. വിജയികൾക്ക് സമ്മാനങ്ങൾ നൽകും. ഡിസംബർ 20ന് ഓൺലൈൻ പരീക്ഷ നടക്കും. 25ന് ഫലം പ്രസിദ്ധീകരിക്കും. 27ന് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും. രജിസ്ട്രേഷൻ നടത്തേണ്ട അവസാന തിയതി ഡിസംബർ 19.

കൂടുതൽ വിവരങ്ങൾക്ക്: http://www.rijuandpskclasses.com/TalentHunt

riju and psk
Advertisment