റിയാദ് - സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച മാധ്യമ ശില്‍പശാലയില്‍ വിവിധ സ്‌കൂളുകളില്‍ നിന്നും മുപ്പതോളം വിദ്യാര്‍ഥികള്‍ പങ്കാളികളായി. അപ്പോളോ ഡിമോറ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ സിറ്റിഫ്‌ളവറിന്റെ സഹകരണത്തോടെ നടന്ന പരിപാടിയില്‍ മീഡിയ ഫോറം പ്രസിഡന്റ് ഉബൈദ് എടവണ്ണ അധ്യക്ഷത വഹിച്ചു.
സാംസ്‌കാരിക സമ്മേളനം സിറ്റി ഫ്‌ളവര്‍ സിഇഒ ഫസല്‍റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. എന്റെ മാധ്യമ ജീവിതം എന്ന വിഷയത്തില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ടി.പി ചെറൂപ്പയും മാധ്യമരംഗത്തെ നൂതന പ്രവണതകളും അവസരങ്ങളും എന്ന വിഷയത്തില്‍ ഷെരീഫ് സാഗറും മാധ്യമ പ്രവര്‍ത്തനം അടിസ്ഥാന പാഠങ്ങള്‍ എന്ന വിഷയത്തില്‍ നജീം കൊച്ചുകലുങ്കും ക്ലാസെടുത്തു. കുട്ടികള്‍ക്കായി സംഘടിപ്പിച്ച വിവിധ വൈജ്ഞാനിക മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ഉപഹാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു.
ശില്‍പശാലയില്‍ ക്ലാസെടുത്ത അതിഥികള്‍ക്കുള്ള ഉപഹാരം ശിഹാബ് കൊട്ടുകാടും അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് മുസ്തഫയും നിര്‍വഹിച്ചു. നൗഷാദ് കോര്‍മത്ത്, നൗഫല്‍ പാലക്കാടന്‍, സത്താര്‍ കായംകുളം, മൊയ്തീന്‍ കോയ, സൈനുല്‍ ആബിദ്, നൗഫിന സാബു, ഷകീല വഹാബ്, മുഹമ്മദ് കുഞ്ചീസ് ആശംസകള്‍ നേര്‍ന്നു. പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ നാസര്‍ കാരന്തൂര്‍, ജയന്‍ കൊടുങ്ങല്ലൂര്‍, മുജീബ് എന്നിവര്‍ നേതൃത്വം നല്‍കി. ശംനാദ് കരുനാഗപ്പള്ളി സ്വാഗതവും ശഫീഖ് കിനാലൂര്‍ നന്ദിയും പറഞ്ഞു.