യുവജനോത്സവത്തിൽ ലളിത ഗാനത്തിന് സമ്മാനം നേടിയ പത്രകട്ടിങ്ങിൽ വന്ന പേര് പക്ഷെ ചിത്രത്തിൽ കാണുന്നയാളുടേതല്ല; ഈ ബ്ലാക്ക് ആൻഡ് വൈറ്റ് സുന്ദരിയെ പരിചയമുണ്ടോ?

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

കുട്ടി മലയാളത്തിന്റെ പാട്ടുകാരിയാണ്. പാടുക മാത്രമല്ല, ഒരു വേദി തുറന്നു കൊടുത്താൽ വേണമെങ്കിൽ രണ്ടോ അതിൽ കൂടുതലോ സ്റെപ്പിട്ട് ഡാൻസ് കളിക്കാനും ആള് റെഡി. എന്നാൽ പഠിക്കുന്ന കാലം മുതലേ കക്ഷി മിടുക്കിയാണ്. യുവജനോത്സവത്തിന് ലളിത ഗാനത്തിന് സമ്മാനം നേടിയ പത്ര കട്ടിങ് ആണിത്.

Advertisment

റിമി ടോമി 'റീമി ടോമി' ആണെന്ന കാര്യം ചിലർക്കെങ്കിലും അറിയാം. എന്നാൽ യുവജനോത്സവ വേദിയിൽ നിന്നും വേഗത്തിൽ പോകുന്ന വിജയികളുടെ പേരുകളിൽ ചിലതെങ്കിലും അച്ചടിച്ച് വരുമ്പോൾ ഉണ്ടായ അബദ്ധം പലർക്കും സംഭവിച്ചിട്ടുണ്ട്.

ഇന്നത്തെ പോലെ കൃത്യമായി പേര് കണ്ടെത്താൻ സോഷ്യൽ മീഡിയയോ മെസെഞ്ചർ സേവനങ്ങളോ ഇല്ലാത്ത കാലത്ത് കേട്ട പാതി കേൾക്കാത്ത പാതിയുള്ള പേരുകൾ പലതും മറ്റുപലതുമായി അച്ചടിയിൽ എത്തും. അതാണ് ഇവിടെയും സംഭവിച്ചത്.

'റീമി ടോലി' ലളിതഗാനം, സെന്റ് മേരീസ് എച്ച്.എസ്.എസ്., പാലാ എന്നാണ് ഇവിടെ അച്ചടിച്ച് വന്നിരിക്കുന്നത്. ഇതിപ്പോൾ കൂട്ടുകാരി അയച്ചുകൊടുത്ത സർപ്രൈസ് ചിത്രമാണ് ഈ പോസ്റ്റ് ചെയ്തത്. എന്നാലും ഇതയച്ചു തന്ന കൂട്ടുകാരി രൂപയ്ക്ക് റിമി നന്ദി അറിയിച്ചിട്ടുണ്ട്.

cinema
Advertisment