റിയാദ് ഇന്ത്യൻ മ്യൂസിക് ലവേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ 'റിംല ലിറ്റിൽ സ്റ്റാർസ്' എന്ന പേരിൽ സംഗീതസന്ധ്യ സംഘടിപ്പിച്ചു. റിയാദിൽ, ഒരു പക്ഷെ സൗദി അറേബ്യയിൽ തന്നെ ആദ്യമായി സംഗീത അഭിരുചിയുള്ള കുട്ടികൾക്ക്, വാദ്യ വൃന്ദങ്ങ ളുടെ അകമ്പടിയോടെ, ഗാനങ്ങൾ ആലപിക്കാൻ അവസരം കൊടുത്തുകൊണ്ട് റിംല അതിന്റെ സ്ഥാപക, ഉദ്ദേശ ലക്ഷ്യങ്ങളെ സഫലീകരിക്കുകയായിരുന്നു.
കൗമാരത്തിന്റെ സംഗീത വിരുന്ന്, വ്യാഴാഴ്ച ഏപ്രിൽ നാലിന്, എക്സിറ്റ് 8 ലുള്ള അൽ മർവ ഓഡിറ്റോറിയത്തില്‍ വെച്ച് “റിംല ലിറ്റിൽ കിഡ്സ്” എന്ന പേരിൽ, പ്രൗഢ ഗംഭീര മായ സദസ്സിൽ അരങ്ങേറി. മലയാളം, തമിഴ്, ഹിന്ദി എന്നീ വിവിധ ഭാഷകളിൽ, കുരുന്നു ഗായകർ, ലൈവ് ഓർക്കസ്ട്രയുമായി, റിയാദിലെ സംഗീതാസ്വാദകരെ അക്ഷരാർത്തിൽ പുളകിതരാക്കികൊണ്ടു അലിഞ്ഞു ചേരുകയായിരുന്നു, .
ഇരുപത്തിആറ് ഗാനങ്ങൾ ആലപിക്കാൻ, ഈ കൗമാര ഗായകരെ പരിശീലിപ്പി ച്ചെടുത്തി ലൂടെ, റിയാദിലെ പ്രശസ്ത സംഗീത അദ്ധ്യാപകൻ ശ്രീ ഇല്യാസ് മണ്ണാർക്കാട്, ഗിരിദാസ് മാസ്റ്റർ എന്നിവർ സംഗീതാചാര്യൻമാർ എന്ന തലത്തിലേക്ക് ഉയരുകയാണുണ്ടായത്. പതിവ് രീതികളിൽ നിന്നും വ്യത്യസ്തമായി അവതരണം നിർവഹിച്ച പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനി മരിയ ജോജി ശ്രോതാക്കളുടെ പ്രശംസ പിടിച്ചു പറ്റി.
റിംലയുടെ പ്രസിഡന്റ് വാസുദേവൻ, പരിപാടിയുടെ ഉദ്ഘാടനം ഔപചാരികമായി നിർവഹിച്ചു. ഗിരിദാസ് മാസ്റ്റർ, വിജയൻ നെയ്യാറ്റിൻകര എന്നിവർ ആശംസകൾ നേർന്നു. റിംല നിർവാഹക സമിതി അംഗങ്ങളായ അജിത് നമ്പ്യാർ സ്വാഗതവും, ഷാനവാസ് നന്ദിയും പറഞ്ഞു.തുടർ പഠനങ്ങൾക്ക്, നാട്ടിലേക്ക് പോകുന്ന റിംലയിലെ അംഗങ്ങളായ അന്ന ബിനോയ്, ആഗ്‌നസ് ബിനോയ്, അനഘ സുധീഷ്, വൈഗ സുധീഷ്, കാതറിൻ മാത്യു എന്നിവരെ ചാടങ്ങിൽ ആദരിച്ചു.
റിംലയുടെ ഭാരവാഹികളായ ഗോപകുമാർ, മാത്യൂസ്, ജോഷി ടി കെ. ബാബുരാജ്. വിനോദ് കൃഷ്ണ എന്നിവർ ഈ നവ്യാനുഭവത്തിനു നെത്ര്വതം നൽകി. റിയാദിലെ മറ്റു പ്രശസ്തരായ സാംസ്കാരിക നായക൪, പ്രവാസി സംഘടനാ പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു