റിഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക്; പിന്‍മാറി ബോറിസ് ജോണ്‍സണ്‍

New Update

publive-image

ബ്രിട്ടണ്‍;  ബ്രിട്ടണില്‍ ഇന്ത്യന്‍ വംശജനായ ഋഷി സുനക് പ്രധാനമന്ത്രിയാകും . നിലവില്‍ 157 എംപിമാരുടെ പിന്തുണയാണ് ഋഷി സുനകിനുള്ളത്. പ്രധാനമന്ത്രി പദത്തിലേക്ക് മത്സരിക്കാന്‍ 100 പേരുടെ പിന്തുണയാണ് വേണ്ടത്. ഇതോടെ മത്സര രംഗത്തുണ്ടായിരുന്ന മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍  പിന്‍മാറി. 45 ദിവസം മാത്രം ഭരണത്തിലിരുന്ന ലിസ് ട്രസിന്റെ  രാജിയുടെ ഫലമാണ് നിലവിലെ രാഷ്ട്രീയ സംഭവവികാസങ്ങള്‍.

Advertisment

ലിസ് ട്രസ് ഈയിടെ മാറ്റം വരുത്തിയ 'മിനി ബജറ്റ്' നയം അവതരിപ്പിച്ചതിനെത്തുടര്‍ന്ന് ബ്രിട്ടന്‍ നിലവില്‍ സാമ്പത്തിക പ്രതിസന്ധിയുടെ വക്കിലാണ്. 45 ബില്യണ്‍ പൗണ്ടിന്റെ നികുതി വെട്ടിക്കുറച്ച പാക്കേജ് വിപണിയെ തളര്‍ച്ചയിലേക്ക് നയിക്കുകയും വ്യാപകമായ ഓഹരി വില്‍പ്പനയ്ക്ക് കാരണമാവുകയും ചെയ്തിരുന്നു.

രാഷ്ട്രീയ പ്രതിസന്ധിയെ അതിജീവിക്കാനുള്ള ശ്രമത്തില്‍ ട്രസ് സാമ്പത്തിക വിപണിയില്‍ പ്രക്ഷുബ്ധത സൃഷ്ടിച്ച മിനി-ബജറ്റുമായി ബന്ധപ്പെട്ട് വിവാദ നടപടികള്‍ സ്വീകരിച്ചിരുന്നു. ഇതിനൊപ്പം ക്വാസി ക്വാര്‍ട്ടെങ്ങിനെ മാറ്റി കണ്‍സര്‍വേറ്റിവ് നേതാവ് ജെറമി ഹണ്ടിനെ ധനകാര്യ മന്ത്രിയായി നിയമിക്കുകയും ചെയ്തിരുന്നു. ഇതാണ് അവരുടെ രാജിയിലേക്ക് നയിച്ചത്. പണപ്പെരുപ്പം കുതിച്ചുയരുന്ന ഈ സമയത്ത്, ഇത് മറികടക്കുന്നതിനുള്ള വിശദമായ ഫണ്ടിംഗ് പ്ലാനില്ലാതെ GBP 45 ബില്യണ്‍ മൂല്യമുള്ള നികുതി വെട്ടിക്കുറവുകള്‍ നടപ്പാക്കിയത് യുകെ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ തിരിച്ചടിയായിരുന്നു.

ജോണ്‍സന്റെ പ്രസ്താവന അദ്ദേഹത്തിന്റെ മുഖ്യ എതിരാളിയായ 42 കാരനായ മുന്‍ ധനമന്ത്രി സുനക്കിന് പ്രധാനമന്ത്രിയാകാന്‍ വഴിയൊരുക്കും. 'സമ്പദ്വ്യവസ്ഥ ശരിയാക്കാനും' 'രാജ്യത്തെ ഒന്നിപ്പിക്കാനും' ആഗ്രഹിക്കുന്നു എന്ന പ്രഖ്യാപനത്തോടെയാണ് ഋഷി സുനക് ഞായറാഴ്ച തന്റെ ഔദ്യോഗിക കാമ്പയിന്‍ ആരംഭിച്ചത്.

Advertisment