റിതേഷ് ബത്രയുടെ പുതിയ ചിത്രം; ‘ഫോട്ടോഗ്രാഫ്’ ട്രെയിലര്‍

ഫിലിം ഡസ്ക്
Tuesday, February 19, 2019

റിതേഷ് ബത്രയുടെ പുതിയ ചിത്രം ‘ഫോട്ടോഗ്രാഫ്’ ന്റെ ട്രെയിലര്‍ പുറത്ത് വിട്ടു. ചിത്രത്തില്‍ നവാസുദ്ദീന്‍ സിദ്ധിഖിയും സാന്യ മല്‍ഹോത്രയുമാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. രണ്ട് അപരിചിതര്‍ മുംബൈയില്‍ വച്ച് കണ്ടുമുട്ടുന്നതും, ശേഷം അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ചിത്രത്തില്‍ നവാസുദ്ദീന്‍ മുംബൈയിലെ തെരുവ് ഫോട്ടോഗ്രാഫറായാണ് എത്തുന്നത്. മുത്തശ്ശിയുടെ നിര്‍ബന്ധത്താല്‍ വിവാഹം കഴിക്കാന്‍ ഒരു പെണ്‍കുട്ടിക്കായുള്ള അന്വേഷണത്തിനിടയില്‍ നായികയെ കാണുന്നതും അവരുടെ അനര്‍വചനീയ ബന്ധവുമാണ് ചിത്രം. ചിത്രം മാര്‍ച്ച് 15ന് തീയേറ്ററുകളിലെത്തും.

×