റിവ സാമ്പത്തിക സഹായം കൈമാറി .

Sunday, January 19, 2020

റിയാദ് : റിയാദിലെ വഴിക്കടവ് നിവാസികളുടെ കൂട്ടയിമയായ റിവ യിലെ മെമ്പറും കഴിഞ്ഞ പത്ത് വർഷക്കാലം റിയാദിൽ ട്രാവൽ ഏജൻസി ജീവനക്കാരനുമായിരുന്ന ചിനിക്കൽ ഉമ്മർ ഫാറൂഖ് എന്നയാൾ കാൻസർ പിടിപ്പെട്ടു വളരെയധികം പ്രയാസകരമായ ജീവിത സാഹചര്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികില്‍ത്സയിലാണ്.

റീവയുടെ ട്രഷർ അൻസറിൽ നിന്നും ഹനീഫ ഫണ്ട് സ്വികരിക്കുന്നു

ഭാര്യയും ഒരാൺ കുട്ടിയും രണ്ടു പെൺമക്കളും അടങ്ങുന്ന കുടുംബത്തിന്റ്രെ ആശ്രയ മായിരുന്നു ഫാറൂഖ് . റിവ അംഗങ്ങളിൽ നിന്നും മാത്രമായി സ്വരൂപിച്ച ഒന്നര ലക്ഷം  രൂപ നാട്ടിൽ എത്തി ഉമ്മർ ഫാറൂക്കിനെ ഹോസ്പിറ്റലിൽ സന്ദര്‍ശിച്ച്  കൈമാറുന്നതിന് റീവയുടെ ജനറൽ സെക്രട്ടറി ഹനീഫ പൂവത്തിപൊയിലിനു ഫണ്ട് കൈമാറി . ചെറി യാപ്പു കടൂരാൻ , മഹ്‌സൂമ് , റശീദ് തമ്പലക്കോടൻ , അൻസാർ ചരലൻ , ഫൈസൽ മാളിയേക്കൽ , നാസർ എടക്കണ്ടി , ഫൈസൽ മുല്ലക്കാട്ടിൽ എന്നിവർ പങ്കെടുത്തു .

 

×