റിയാദ് ഇന്ത്യന്‍ അസോസിയേഷന് നവനേത്രുത്വം.

author-image
admin
New Update

നിലവിലെസാഹചര്യം കണക്കിലെടുത്തു വെർച്യുൽ മീഡിയ പ്ലാറ്റഫോമിലൂടെയും ചുരുങ്ങിയ അംഗങ്ങളെ ഉൾകൊള്ളിച്ചു നേരിട്ടുള്ള യോഗവും സംഘടിപ്പിച്ചു.

Advertisment

publive-image

റിയ പ്രസിഡണ്ട് ബിനു ധർമരാജൻ അധ്യക്ഷത വഹിച്ച യോഗം റിയയുടെ മുൻ പ്രസിഡണ്ടും അഡ്വൈസറി അംഗ വുമായ അബ്ദുൽ സലാം ഉത്ഘാടനം ചെയ്ത് കഴിഞ്ഞ 21 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെയും ഇന്ത്യൻ സമൂഹത്തിനു നൽകിവരുന്ന ജീവകാരുണ്യ സേവനങ്ങളെ അദ്ദേഹം പ്രകീര്‍ത്തിച്ചു. കൊറോണ എന്ന മഹാവ്യാധി റിയാദിലെ പ്രവാസ സമൂഹത്തിന് ഉണ്ടാക്കിയ നൊമ്പരങ്ങൾക്കു കൂടെ നിന്ന് ആശ്വാസമേകുവാൻ കഴിയുന്ന തരത്തിൽ തുടർ ച്ചയായ കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഈ ഭരണ സമതിയോടൊപ്പം നിൽക്കുവാനും, അതിനു നേത്രത്വം കൊടുക്കു വാൻ കഴിഞ്ഞു എന്നുള്ളതും ജീവിതത്തിൽ കിട്ടിയ ഒരു ഭാഗ്യമായി കരുതുന്നതായി അധ്യക്ഷന്‍ പറഞ്ഞു.

തുടര്‍ന്ന് സെക്രട്ടറി. മാധവൻ സംഘടനയുടെ കഴിഞ്ഞ രണ്ട് വർഷത്തെ റിപ്പോർട്ട് അവതരിപ്പിച്ചു ട്രഷറർ കഴിഞ്ഞ രണ്ട് വർഷത്തെ വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു സാമ്പത്തികമായും അല്ലാതെയും സഹായിച്ച ഓരോ രുത്തരോടും നന്ദി രേഖപെടുത്തി. സംഘടനയുടെ നട്ടെല്ലായ ജീവകാരുണ്യ പ്രവർത്തനം ഇക്കഴിഞ്ഞ രണ്ട് വർഷവും വളരെ ഭംഗിയായ് ഏറ്റെടുത്തു നിർവഹിച്ച നസീം സായിദിനെ യോഗം അഭിനന്ദിച്ചു.,

കഴിഞ്ഞ രണ്ട് വർഷം കൊണ്ട് പ്രധാനപ്പെട്ട നാല്പത്തിയെട്ടു വേറിട്ട ജീവകാരുണ്യ കേസുകളിലൂടെ ആയിരത്തിൽപ്പരം പ്രവാസികൾക്കും അവ രുടെ കുടുംബങ്ങൾക്കും ആശ്വാസമേകാന്‍ കഴിഞ്ഞു ഈ മഹാമാരിയുടെ സാഹചര്യത്തിലും രക്ത ദാനവും, സാഹ ചര്യത്തിന് അനുയോജ്യമായ ആനുകാലിക പ്രവർത്തനങ്ങളും, ഓൺലൈനിലൂടെയും അല്ലാതെയും സംഘടിപ്പിച്ചി രുന്നു അംഗങ്ങൾക്ക് മാനസിക സന്തോഷത്തിനായി റിയാദിലും പരിസരപ്രദേശ ങ്ങളിലു മുള്ള സ്ഥലങ്ങളിലേക്ക് ചെറിയ ഉല്ലാസയാത്രകളും സംഘടിപ്പിക്കാന്‍ കഴിഞ്ഞതായി നിഖില്‍ മോഹന്‍ പറഞ്ഞു.

ലോകം മുഴുവൻ പടർന്ന കൊറോണ എന്ന പകര്‍ച്ചവ്യാധിയെ ഭയന്നു മുറികളിൽ മാത്രം കഴിയേണ്ടി വരുന്ന സാഹ ചര്യത്തിൽ റിയൻ ഡ്രോപ്‌സ് എന്ന ത്രൈ മാസികയുടെ ഓൺലൈൻ പ്രസിദ്ധീകരണം റിയയുടെ അംഗങ്ങ ളുടെയും അവരുടെ ആശ്രിതരുടെയും സർഗ്ഗവാസനകളെ തിരിച്ചറിയുവാനും എഴുത്തിൻറെ ലോകത്തു അംഗങ്ങളെ പങ്കാളി കളിലാക്കുവാനും കഴിഞ്ഞു എന്നത് ജീവിതത്തിൽ എന്നും ഓർമ്മിക്കുന്ന ഒരുനുഭവമായിരുന്നു വെന്ന്‍ കോശിമാത്യു പറഞ്ഞു

കഴിഞ്ഞ രണ്ട് വർഷം തുടർച്ചയായി വളരെ കാര്യക്ഷമമായി പ്രവർത്തനങ്ങൾ നടത്തിയ ഭരണസമതിയെ അഡ്വൈ സറി ബോര്‍ഡ്‌ അംഗങ്ങളായ ഇബ്രാഹിം സുബ്ഹാൻ, നസീം കുമ്പാശ്ശേരിൽ എന്നിവർ അഭിനന്ധിച്ചു. രണ്ടു പതി റ്റാണ്ടായി അംഗങ്ങളായ് ഇപ്പോഴും തുടരുന്നവരെ ഭരണസമിതി ഫലകം കൊടുത്ത് ആദരിച്ചു. ഇരുപതു വർഷമായി തുടർച്ചയായി നടന്നുവരുന്ന റിയ സ്‌കൂൾ എയ്‌ഡ്‌ സഹായനിധിയിലേക്കു തമിഴ്‌നാട്ടിലെയും, കേരളത്തിലെയും ആറു അംഗങ്ങളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുക്കയും ഇരുപത്തയ്യായിരം രൂപാ വീതം അവർ പ്രതിനിധാനം ചെയ്യുന്ന സ്‌കൂളുകൾക്ക് നൽകുവാനും തീരുമാനിച്ചു.തുടര്‍ന്ന് നടന്ന പൊതുയോഗത്തിൽ അടുത്ത വർഷത്തേക്കു ള്ള ഭരണസമതിയെ തിരഞ്ഞെടുത്തു. യോഗത്തിനു രാജേഷ് ഫ്രാൻസിസ് നന്ദി രേഖപ്പെടുത്തി.

Advertisment