/sathyam/media/post_attachments/Tcyw3vLxvTBYJMODDpRu.jpg)
റിയാദ് : നാട്ടിലേക്ക് തിരിക്കുന്ന റിയാദ് കെഎംസിസി സൈബർ വിങ് ജനറൽ സെക്രട്ടറി ഷഫീഖ് കൂടാളിയെ റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ആദരിച്ചു. അപ്പോളൊ ഡിമോറയിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് സി.പി മുസ്തഫ ഷഫീഖിന് ഉപഹാരം നൽകി. ചെയർമാൻ അബ്ദുസലാം തൃക്കരിപ്പൂർ അധ്യക്ഷത വഹിച്ചു.
ഓർഗനൈസിംഗ് സെക്രട്ടറി ജലീൽ തിരൂർ, നൗഷാദ് ചാക്കീരി, അബ്ദുൽ മജീദ് പയ്യന്നൂർ, അഡ്വ. അനീർ ബാബു, സിദ്ധീഖ് തുവ്വൂർ, ഷാഹിദ് മാസ്റ്റർ, മുജീബ് ഉപ്പട, അലി വയനാട്, റസാഖ് വളക്കൈ, ഷംസു പെരുമ്പട്ട, അക്ബർ വേങ്ങാട്ട്, ജസീല മൂസ, ഉസ്മാൻ പരീത്, ബാവ താനൂർ, ഷൗക്കത്ത് പാലപ്പിള്ളി, മുഹമ്മദ് വേങ്ങര, മുഹമ്മദ് മുസ്തഫ വെളൂരാൻ, നജീബ് നെല്ലാങ്കണ്ടി, നജീം അഞ്ചൽ, സുഹൈൽ കൊടുവള്ളി, നൗഫൽ താനൂർ, ഷറഫു വയനാട്, അൻവർ വാരം, കെ.എച്ച് മുഹമ്മദ് കുഞ്ഞി, ആശംസ നേർന്നു. ആക്ടിങ് സെക്രട്ടറി കബീർ വൈലത്തൂർ സ്വാഗതം പറഞ്ഞു. കബീർ കൂടാളി ആദരവിന്റെ നന്ദി പറഞ്ഞു.
റിയാദിൽ മത, സാമൂഹ്യ, സാംസ്‌കാരിക രംഗത്ത് സജീവമായി പ്രവർത്തിച്ചിരുന്ന ഷഫീഖ് കെഎംസിസി സൈബർ വിങ്ങിന്റെ പ്രവർത്തന രംഗത്തും സെൻട്രൽ കമ്മിറ്റിയുടെയും കണ്ണൂർ ജില്ലാ കമ്മിറ്റിയുടെയും പ്രവർത്തനങ്ങളിലും നേതൃപരമായ പങ്ക് വഹിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us