മുസ്ലിം ലീഗ് നില നിൽക്കുന്നത് പൂർവ്വസൂരികളുടെ ദീപ്ത സ്മരണയിൽ..... റിയാദ് കെഎംസിസി

author-image
Charlie
Updated On
New Update

publive-image

റിയാദ് :പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, സയ്യിദ് സൈദുമ്മർ ബാഫഖി തങ്ങൾ, ബി.പോക്കർ സാഹിബ്, ചെർക്കളം അബ്ദുള്ള, എംഐ. തങ്ങൾ എന്നിവരെ അനുസ്മരിച്ചു കൊണ്ടുള്ള പ്രഭാഷണങൾറിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ബത്ത അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.

Advertisment

പ്രസിഡൻറ് സിപി.മുസ്തഫ സാഹിബിൻ്റെ ആദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ ചടങ്ങ് സൗദി നാഷണൽ കെഎംസിസി ആക്റ്റിംഗ് പ്രസിഡൻ്റ് അഷ്റഫ് വേങ്ങാട്ട് ഉദ്ഘാടനം നിർവ്വഹിച്ചു
യുപി.മുസ്തഫ, ബാവ താനൂർ, ഷംസു പെരുമ്പട്ട, സുഹൈൽ കൊടുവള്ളി എന്നിവർ യഥാക്രമം നേതാക്കളെ അനുസ്മരിച്ചു സംസാരിച്ചു.

publive-image
, സെൻട്രൽ കമ്മിറ്റി സെക്രട്ടറിമാരായ മുജീബ് ഉപ്പട, സിദ്ധീഖ് തുവ്വൂർ, സുഹൈബ് പങ്ങങ്ങര.അഡ്വ. അനീർ തുടങ്ങിയവർ ആശംസകൾ നേർന്നു
സജീർ ഫൈസി തച്ചനാട്ടുകരയുടെ ഖിറാഅത്തോടെ ആരംഭിച്ച ചടങ്ങിന് സിദ്ധീഖ് കോങ്ങാട് സ്വാഗതവും സഫീർ പറവണ്ണ നന്ദിയും പറഞ്ഞു

Advertisment