പെട്രോൾ പമ്പിലെ പിടിച്ചുപറിയില്‍ റിയാദില്‍ മലയാളി യുവാവിന് ഗുരുതര പരിക്ക്.

author-image
admin
New Update

റിയാദ്:  റിയാദിലെ ജനാദ്രിയ്യ പെട്രോൾ പമ്പിൽ ജോലിയെടുക്കുന്ന ആലപ്പുഴ സ്വദേശി അർജുൻ .വി.വിയാണ് പിടിച്ചുപറിക്ക് ഇരയായത്. പെട്രോൾ നിറക്കുന്നതിനായി വണ്ടിയുമായി പമ്പില്‍  വന്ന സ്വദേശി പൗരൻ പെട്രോള്‍ അടിച്ചതിനു ശേഷം  500 റിയാൽ കാണിച്ചുകൊണ്ട് ബാക്കി ആവശ്യ പെടുകയും അതനുസരിച്ച് നോട്ട് കെട്ടിൽ നിന്ന് ബാക്കി എടുക്കുന്ന സമയത്ത് അർജു നന്റെ കയ്യിൽ പിടിക്കുകയും വാഹനം അതിവേഗം മുന്നോട്ടു പാഞ്ഞു 50 മീറ്ററോളം അകലെ എത്തിയപ്പോൾ കൈവിടുകയും ചെയ്തു.

Advertisment

publive-image

തറയിലേക്ക് തെറിച്ചുവീണ അർജുന്‍റെ  മുഖവും താടിയെല്ലും കഴുത്തും ഗുരുതരമായി. ശരീരത്തി ന്റെ പലഭാഗങ്ങളും ഗുരുതരമായ പരിക്കുപറ്റിയ അർജുനനെ പോലീസ് എത്തി അടുത്തുള്ള പ്രൈവറ്റ് ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു. ഹോസ്പിറ്റലിൽ വച്ച് താടിയെല്ലിനു കഴു ത്തിലും പരിക്കേല്‍ക്കുകയും സർജറി നടത്തുകയും ചെയ്തു.

ഇൻഷുറൻസ് ഇല്ലാത്തതുകൊണ്ട് ഇന്ത്യയുടെ 14 ലക്ഷത്തോളം രൂപ  ഇതുവരെ ചികിത്സക്കായി ചിലവായി. പിടിച്ചുപറി കാരനായസ്വദേശി  പൗരനെ പോലീസ് സിസിടിവി ക്യാമറയുടെ സഹാ യത്തോടുകൂടി പ്രതിയേയും പ്രതിയുടെ വാഹനത്തേയും തിരിച്ചറിഞ്ഞു പോലീസ് വളഞ്ഞ് പ്രതി യെ പിടിക്കുകയും ചെയ്തു.

ഗൾഫ് മലയാളി ഗൾഫ് ഫെഡറേഷൻ പ്രവർത്തകരായ അരവിന്ദാക്ഷൻ നിലമ്പൂർ. ബിജു ഹുസൈ ൻ മയ്യനാട്. സഫീർ കുന്നിക്കോട്. ഹോസ്പിറ്റലും നിയമ സഹായത്തിനും ഉണ്ട് പ്രതിയുടെ കുടും ബാം ഗങ്ങൾ നഷ്ടപരിഹാരം തരുവാൻ തയ്യാറായി മുന്നോട്ടു വന്നതായി ഗൾഫിൽ മലയാളി ഫെഡ റേഷൻ പ്രതിനിധികളോട് പറയുകയുണ്ടായി ഒത്തുതീർപ്പ് ആയാല്‍ മാത്രമേ ജയിലിൽനിന്ന് പ്രതിയെ മോ ചിപ്പിക്കുകയുള്ളൂവെന്ന്  ചെയർമാൻ റാഫി പാങ്ങോട് പറഞ്ഞു കുറേ കാലത്തി നുശേഷം പിടിച്ചു പറി അടക്കമുള്ള കാര്യങ്ങള്‍ കുറഞ്ഞിര്ക്കുകയായിരുന്നു  യഥാസമയങ്ങളില്‍ പോലീസിന് കൃത്യമായ ഇടപെടലുകൾ നടത്തി അക്രമങ്ങൾ അടിച്ചമർത്തുകയായിരുന്നു.

publive-image

Advertisment