പത്തൊമ്പതാമത് ലേൺ ദി ഖുർആൻ ദേശീയ സംഗമം മാര്‍ച്ച് 29 വെള്ളിയാഴ്ച

author-image
admin
Updated On
New Update

റിയാദ്: പത്തൊമ്പതാമത് ലേൺ ദി ഖുർആൻ ദേശീയ സംഗമം ഈ മാസം 29 വെള്ളി യാഴ്ച  ഉച്ചക്ക് രണ്ടു മുതൽ പത്തു വരെ റിയാദിലെ നൂർ അല്‍ മാസ് ഓഡിറ്റോറി യത്തിൽ വെച്ചു നടക്കും. മൂന്ന് വേദികളിലായി നടക്കുന്ന സംഗമവേദിയില്‍  വിവിധ ചര്‍ച്ചാവിഷയങ്ങളില്‍ പ്രമുഖര്‍ പങ്കെടുക്കുമെന്നും സംഗമത്തിനുള്ള  ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായെന്ന്  റിയാദില്‍   നടത്തിയ വാര്‍ത്താസമ്മേള നത്തില്‍  റിയാദ് ഇന്ത്യന്‍ ഇസ്ലാഹി  സെന്‍റെര്‍ ഭാരവാഹികള്‍ പറഞ്ഞു.

Advertisment

publive-image

ലേൺ ദി ഖുര്‍ആന്‍ ദേശിയ സംഗമം റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്‍റെര്‍ ഭാരവാഹികള്‍ റിയാദില്‍ വാര്‍ത്താസമ്മേളനത്തില്‍.

സംഗമത്തില്‍  പ്രമുഖ വാഗ്മിയും, ചിന്തകനും, മതപ്രബോധന രംഗത്തെ വ്യതിരിക്ത പ്രഭാഷകൻ അലി ശാക്കിർ മുണ്ടേരി മുഖ്യ അതിഥിയായി പങ്കെടുക്കും. ഉച്ചക്ക് 2 മുതൽ 4 വരെ പ്രവർത്തക കൺവെൻഷനും നവോത്ഥാന സംഗമവും നടക്കും. ആത്മീയ വഴികളിലെ ഇസ്‌ലാമിക സഞ്ചാരത്തെ കുറിച്ച് അജ്മൽ മദനി (അൽഖോബാർ) തസ്‌കിയ പ്രവർത്തക സെഷനിൽ സംസാരിക്കും.

മുസ്‌ലിം കൈരളിയുടെ നവോത്ഥാന നാൾവഴികളിലെ ചരിത്രപരമായ ഇടപെടലുകളെ കുറിച്ചു ചർച്ച ചെയ്യുന്ന നവോത്ഥാന സംഗമം ഇസ്‌ലാഹി സെന്റർ നാഷണൽ അഡ്‌ ഹോക് കമ്മിറ്റി ചെയർമാൻ കുഞ്ഞഹമ്മദ് കോയ ഉദ്ഘാടനം ചെയ്യും. അബ്ദുൽ മജീദ് സുഹ്‌രി, മിദ്‌ലാജ് അരിയിൽ, അബൂബക്കർ എടത്തനാട്ടുകര എന്നിവർ പങ്കെടുക്കും.

നാല് മാസം ദൈർഘ്യമുള്ള തജ്‌രിബ കോഴ്‌സ് പൂർത്തിയാക്കിയവർക്കുള്ള ഉപഹാ രങ്ങൾ ചടങ്ങില്‍  വിതരണം ചെയ്യും. വൈകീട്ട് 4 മുതൽ 6 വരെ 'സാമൂഹിക ജീർണതക്കെ തിരെ ജാഗ്രത സദസ്സ്' എന്ന വിഷയത്തിൽ മലയാളികളുടെ സാമൂഹിക പശ്ചാത്തലത്തിൽ വർദ്ധിച്ചുവരുന്ന ജീർണ്ണതകളെ തുറന്നുകാട്ടുകയും ധാർമ്മിക മൂല്യങ്ങളിലേക്ക് മലയാളി മനസ്സിനെ മടക്കി കൊണ്ടുവരുവാനും ഉള്ള ഉണർത്തൽ ആയി സാംസ്‌കാരിക സദസ്സ്' നടക്കും..

publive-image

ഇസ്‌ലാഹി സെന്റർ നാഷണൽ അഡ്‌ഹോക് കമ്മിറ്റി കൺവീനർ അബ്ബാസ് ചെമ്പൻ ഉദ്ഘാടനം നിർവ്വഹിക്കുന്ന സെഷനിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ ടിപി ചെറൂപ്പ മുഖ്യാതിഥിയായിരിക്കും. മാധ്യമപ്രവർത്തകൻ ഷെരീഫ് സാഗർ അതിഥിയായിി പങ്കെടുക്കും. കബീർ സലഫി പറളി പ്രമേയമവതരിപ്പിക്കും. ഉബൈദ് എടവണ്ണ, സത്താർ താമരത്ത്, അഡ്വ. അബ്ദുൽ ഹമീദ്, അർഷുൽ അഹ്മദ്, എംഐ അബ്ദുൽ ഹമീദ് സുല്ലമി എന്നിവർ ചർച്ചയിൽ പങ്കെടുക്കും.

ഉച്ചക്ക് രണ്ടു മുതൽ ആറ് വരെ വേദി രണ്ടിൽ വനിത സംഗമം നടക്കും. 2 മുതൽ 3 വരെ വനിതാ പ്രവർത്തകരുടെ ടാലൻറ് മീറ്റ് സെഷനിൽ എം.ജി.എം. സംഘടപ്പിച്ച ടാലന്റ് ഹണ്ട് മത്സരത്തിലെ വിജയികൾക്ക് പ്രതിഭാ പുരസ്‌കാരം നല്കി ആദരിക്കും. 3 മുതൽ 5 വരെ 'ക്ഷമയുടെ സൗന്ദര്യം' 'പരലോക മോക്ഷം' എന്നീ വിഷയങ്ങളിൽ പ്രഭാഷണം നടക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു ..

5 മുതൽ 6 വരെ സ്ത്രീ മുന്നേറ്റങ്ങളെ അലങ്കാരം മാത്രമാക്കുന്ന നവ വ്യവസ്ഥിതിയെ തുറന്നുകാട്ടുന്ന 'അലങ്കാരമാകുന്ന സ്ത്രീ മുന്നേറ്റങ്ങൾ' എന്ന വിഷയത്തിൽ ചർച്ചയും നടക്കുന്നതാണ്. ഉച്ചക്ക് രണ്ടു മുതൽ ആറ് വരെ വേദി മൂന്നിൽ നടക്കുന്ന കളിയരങ്ങ് കിഡ്‌സ് ഗേതറിങ്ങിന് കമാൽ അബ്ദുൽ നാസർ നേതൃത്വം നൽകും. പിക്ച്ചർ പ്രസന്റേഷൻ,  പെൻസിൽ ഡ്രോയിങ്, കളറിംഗ്, ബോൾ പാസിംഗ് എന്നിവ നടക്കും

വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം ശൈഖ് ഫൈസൽ ബിൻ സ്വാലിഹ് ഉശൈവാൻ ഉദ്ഘാടനം ചെയ്യും. ഡോ. അലി ബിൻ നാസർ അൽ ശഅലാൻ, ശൈഖ് ഫൈസൽ ബിൻ അബ്ദുൽ റസാഖ് അൽ റുശൈദാൻ, ശൈഖ് സ്വാലിഹ് ബിൻ നാസർ അൽഖത്താഫ് എന്നിവർ പങ്കെടുക്കും. 'മതം, ജീവിതം, സമർപ്പണം' എന്ന വിഷയത്തിൽ അലി ശാക്കിർ മുണ്ടേരി മുഖ്യപ്രഭാഷണം നടത്തും. ലേൺ ദി ഖുർആൻ പരീക്ഷയിൽ റാങ്ക് നേടിയ ജേതാക്കളെ സമാപന സമ്മേളനത്തിൽ ആദരിക്കും.കൂടുതല്‍ വിവരങ്ങൾക്ക് 0552982573, 0507958267, 0599179522, 0509245178. നമ്പറുകളിൽ ബന്ധപെടാം

വാർത്താസമ്മേളനത്തിൽ പ്രസിഡണ്ട്‌ കെ.ഐ ജലാൽ, മുഹമ്മദ് സുൽഫിക്കർ, അബ്ദുൽഖയ്യൂം  ബുസ്താനി, മുഹമ്മദ് കുട്ടി കടന്നമണ്ണ, മുജീബ് തൊടികപ്പുലം, സഅദുദ്ദീൻ സ്വലാഹി എന്നിവര്‍ പങ്കെടുത്തു.

Advertisment