റിയാദ്: ഈ വരുന്ന വ്യാഴം, വെള്ളി ദിവസങ്ങളിലായി റിയാദിൽ നടക്കുന്ന കെ.എം.സി.സി മെഗാ ഈവെന്റ് സീസൺ 4ന്റെ സമാപന സമ്മേളനം ചരിത്ര സംഭവമാക്കാനുള്ള ഒരുക്കത്തിലാണ് റിയാദിലെ കെ.എം.സി.സി പ്രവർത്തകർ. കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 4 മാസത്തോളമായി റിയാദിൽ നടന്ന് വരുന്ന വിവിധ പരിപാടികളുടെ പരിസമാപ്തി കുറിക്കുന്ന മഹാസമ്മേളനത്തിൽ പങ്കെടുക്കാൻ നേതാക്കള്‍ വെള്ളിയാഴ്യാച്ച് റിയാദില്‍ എത്തും
റിയാദ് കെ.എം.സി.സി പ്രവർത്തക കൺ വെൻഷനിൽ പ്രസിഡണ്ട് സി.പി.മുസ്തഫ സംസാരിക്കുന്നു
മുസ് ലീം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി, ട്രഷറർ പി.വി അബ്ദുൽ വഹാബ് എം.പി, സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്, കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി എം.എ.റസാഖ് മാസ്റ്റർ, മുസ് ലീം യൂത്ത് ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി സി.കെ.സുബൈർ, വൈസ് പ്രസിഡണ്ട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ, എം.എസ്.എഫ് അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് അഡ്വ.ഫാത്തിമ തഹ് ലിയ തുടങ്ങി നേതാക്കന്മാരുടെ നീണ്ട നിര തന്നെ റിയാദിലെത്തുന്നുണ്ട്.
സാമൂഹ്യ, ജീവകാരുണ്യ പ്രവർത്തന രംഗത്ത് റിയാദ് കെ.എം.സി.സിയുടെ പ്രവർത്തനങ്ങളെ അനാവരണം ചെയ്യുന്ന സമ്മേളന റിയാദിലെ കെ.എം.സി.സി പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജവും ശക്തിയും പകരുമെന്ന് നേതാക്കൾ പറഞ്ഞു.
മെഗാ ഈവെന്റിന്റെ ഭാഗമായി സംഘടിപ്പിച്ച മണ്ഡലം തല ഫുട്ബോൾ മേളയിൽ കൊണ്ടോട്ടി മണ്ഡലം ജേതാക്കളായി. പ്രൊഫഷണൽ ഫുട്ബോളിന്റെ നിലവാരത്തിലേക്കുയർന്ന ടൂർണ്ണമെന്റിൽ മഞ്ചേരി മണ്ഡലമായിരുന്നു റണ്ണറപ്പ്. മഹാ കവി ടി.ഉബൈദിന്റെ സ്മരണാർത്ഥം സംഘടിപ്പിച്ച മാപ്പിളപ്പാട്ട് മത്സരം റിയാദിന് പുതുമയാർന്ന അനുഭവമായിരുന്നു. ജൂനിയർ, ജനറൽ വിഭാഗ ങ്ങളിലായി നടന്ന മത്സരത്തിൽ കൊച്ചു കുട്ടികളടക്കമുള്ള പ്രവാസികൾ തനത് മാപ്പിളപ്പാട്ടിന്റെ ഈരടികൾക്ക് ഈണം നൽകിയപ്പോൾ നിരവധി പ്രവാസി ഗായകരെ കണ്ടെത്താനുള്ള ഒരു വേദിയായി മാറി.
ഖുർആന്റെ മാസ്മരിക ശക്തിയും ആലാപനവും വിളിച്ചോതിയ ഖുർആൻ പാരായണ മത്സരത്തിലും മത്സരാർത്ഥികളുടെ മികവ് ശ്രദ്ദിക്കപ്പെട്ടു. സി.എച്ച് അനുസ്മരണ പരിപാടി, ക്വിസ് മത്സരം, സൈബർ മീറ്റ് തുടങ്ങി മെഗാ ഈവെന്റിനോട് അനുബന്ധിച്ച് നടത്തിയ ഓരോ പരിപാടിയും നിറഞ്ഞ സദസ്സിന്റെ സാന്നിധ്യത്താൽ ഏറെ ശ്രദ്ധേയമായിരുന്നു.
സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് നടത്തിയ രക്തദാന ക്യാമ്പിൽ വനിതാ കെ.എം.സി.സി പ്രവർത്തകരടക്കം ്ഇരുന്നൂറിലധികം പേർ പേർ രക്തദാനം ചെയ്യാനെത്തി. മണ്ഡലം,ഏരിയാ, ജില്ലാ തല സംഗമങ്ങൾ ഈവെന്റിന്റെ ഭാഗമായി നടന്നു. റിയാദ് കെ.എം.സി.സി യുടെ സ്വപ്ന പദ്ധതിയായ കുടുംബ സുരക്ഷാ പദ്ധതിയുടെ പ്രവർത്തനങ്ങൾ സജീവമായി നടന്ന് വരികയാണ്.
സൗദി നാഷണൽ കമ്മിറ്റിയുടെ സുരക്ഷാപദ്ധതിയുടെയും പ്രവർത്തനങ്ങൾ റിയാദിൽ തുടങ്ങി ക്കഴിഞ്ഞു. ഏകീകൃത ഫണ്ട് സമാഹരണത്തിലൂടെ കേരളത്തിൽ പ്രവർത്തിക്കുന്ന മുഴുവൻ സി.എച്ച് സെന്ററുകൾക്കുമായി വർഷം തോറും ലക്ഷക്കണക്കിന് രൂപയാണ് കമ്മിറ്റി കീഴ്ഘടക ങ്ങളുമായി സഹകരിച്ച് നടപ്പിലാക്കി വരുന്നത്. കമ്മിറ്റി നേരിട്ട് നടത്തിയ ആലപ്പുഴ, മലപ്പുറം ജില്ലകളിലെ ബൈത്ത് റഹ്മകളടക്കം നിരവധി ബൈത്തുറഹ് മ ഭവനങ്ങളും നിർമ്മിച്ച് നൽകി. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി ഇടപ്പെടുകയും ഉത്തരേന്ത്യയിലെ പാവപ്പെട്ട കുടുബംഗങ്ങൾക്ക് കിണർ പദ്ധതിയടക്കമുള്ള വിവിധ പദ്ധതികൾ നടപ്പിലാക്കിയും റിയാദ് സെൻട്രൽ കമ്മിറ്റി വേദനിക്കുന്നവരുടെ കണ്ണീരൊപ്പാൻ മുൻപന്തിയിലെത്തി.
ഒക്ടോബർ 31 വ്യാഴാഴ്ച വൈകീട്ട് 6 മണി മുതൽ ആരംഭിക്കുന്ന പരിപാടിയിൽ പ്രമുഖ ഗായകരായ മുഹമ്മദാലി കണ്ണൂർ, സജിലാ സലീം, ഫാസിലാ ബാനു തുടങ്ങി പ്രമുഖർ പങ്കെടുക്കും. റിയാദിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന വിവിധ പരിപാടികളും ഇതോടൊപ്പം ഒരുക്കി യിട്ടുണ്ട്. നവമ്പർ ഒന്നിന് വനിതാ കെ.എം.സി.സിയുടെ നേതൃത്വത്തിൽ റിയാദിലെ പാചക വിദഗ്ദരെ അണിനിരത്തി പാചക മത്സരവും മെഹന്തി മത്സരവും ഒരുക്കിയിട്ടുണ്ട്.
ഉച്ചക്ക് രണ്ട് മണിക്ക് ഈ പരിപാടികൾ ആരംഭിക്കും. രാത്രി 7 മണിക്ക് ആരംഭിക്കുന്ന സമാപന സമ്മേളനത്തിൽ മുഴുവൻ നേതാക്കളും സംബന്ധിക്കും. സാമൂഹ്യ, ജീവകാരുണ്യ, ബിസിനസ് രംഗത്തെ പ്രമുഖരെ റിയാദ് കെ.എം.സി.സി അവാർഡ് നൽകി ആദരിക്കും. നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് ഓഡിറ്റോറിയത്തിൽ സമ്മേളനത്തിനായി പ്രത്യേകം ഒരുക്കങ്ങൾ നടന്ന് വരികയാണ്. കഴിഞ്ഞ ദിവസം കെ.എം.സി.സി ആസ്ഥാനത്ത് ചേർന്ന ജില്ലാ, മണ്ഡല, ഏരിയാ തല ഭാരവാഹി കളുടെ യോഗത്തിൽ പരിപാടിക്ക് അന്തിമ രൂപം നൽ കി. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സിപി മുസ്തഫയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം കോയാമു ഹാജി ഉദ്ഘാടനം ചെയ്തു.
വിവിധ ജില്ലാ കമ്മിറ്റികളെ പ്രതിനിധീകരിച്ചു ഷംസു പൊന്നാനി, കുഞ്ഞിപ്പ തവനൂർ, അഷ്‌റഫ് അച്ചൂർ, അബ്ദുൾ റഹ്‌മാൻ ഫറോഖ്, അബ്ദുൾ മജീദ് പയ്യന്നൂർ, അൻവർ വാരം, നാസർ തങ്ങൾ, അഷ്‌റഫ് വെള്ളപ്പാടം, കെ പി മുഹമ്മദ് കളപ്പാറ, ഖാലിദ് തൃക്കരിപ്പൂർ, ബഷീർ ചേറ്റുവ, കബീർ വൈലത്തൂർ, അലി വയനാട്, റഫീഖ് കൂളിവയൽ, ജലീൽ എറണാകുളം, ഉസ്മാൻ എം പരീത്, മണ്ഡലം കമ്മിറ്റി ഭാരവാഹികളായ മുനീർ തിരൂരങ്ങാടി, അബ്ദുൾ ഗഫൂർ വള്ളിക്കുന്ന്, കെ ടി അബൂബക്കർ മങ്കട, നാസർ പെരിന്തൽമണ്ണ, നൗഫൽ തിരൂർ, ഫസൽ പൊന്നാനി, റഷീദ് തവനൂർ, നൗഫൽ താനൂർ, യൂനുസ് ഇരുമ്പുഴി മലപ്പുറം,
മനാഫ് മണ്ണൂർ ബേപ്പൂർ, സിദ്ധീഖ് കൊടുവള്ളി, സഹീൽ കല്ലോട് പേരാമ്പ്ര, ലത്തീഫ് മാവൂർ കുന്നമംഗലം, മുഹമ്മദ് കണ്ടക്കൈ തളിപ്പറമ്പ്, മുത്തലിബ് ശ്രീകണ്ഠപുരം ഇരിക്കൂർ, ശരീഫ് കളറോഡ് മട്ടന്നൂർ, മെഹബൂബ് ചെറിയവളപ്പ് ധർമ്മടം, ബഷീർ കല്യാശേരി, ശരീഫ് തിലാന്നൂർ കണ്ണൂർ, ഏരിയ, സൈബർവിംഗ് ഭാരവാഹികൾ എന്നിവരും സംസാരിച്ചു. മൊയ്തീൻകോയ സ്വാഗതവും യു പി മുസ്തഫ നന്ദിയും പറഞ്ഞു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അബ്ദുൾ സലാം തൃക്കരിപ്പൂർ, ജലീൽ തിരൂർ, സുബൈർ അരിമ്പ്ര, ഹാരിസ് തളാപ്പിൽ, കെ ടി അബൂബക്കർ, അക്ബർ വേങ്ങാട്, സിദ്ദീഖ് കോങ്ങാട്, മാമുക്കോയ തറമ്മൽ, സഫീർ തിരൂർ എന്നിവർ നേതൃത്വം നൽകി.