നടിപ്പ് രാക്ഷസി! ഇന്ത്യയിലെ ഏറ്റവും മികച്ച പത്ത് അഭിനേതാക്കളില്‍ ഒരാള്‍, ഉര്‍വശിയെ പ്രശംസിച്ച്‌ ആര്‍.ജെ ബാലാജി

author-image
Charlie
Updated On
New Update

publive-image

ഇന്ത്യയിലെ മികച്ച പത്ത് അഭിനേത്രികളില്‍ ഒരാളാണ് ഉര്‍വശിയെന്ന് നടനും സംവിധായകനുമായ ആര്‍ജെ ബാലാജി. 'വീട്ട്‌ലാ വിശേഷം' എന്ന പുതിയ ചിത്രത്തിന്റെ സിനിമയുടെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം ഈക്കാര്യം പറഞ്ഞത്. അഭിനയത്തിനപ്പുറം കഴിവുകളുള്ള താരമാണ് ഉര്‍വശി.

Advertisment

സത്യരാജ് സര്‍ മുന്‍പ് പറയുന്നതുപോല ശരിക്കും നടിപ്പ് രാക്ഷസി തന്നെയാണ് ഉര്‍വശി മാം. സിനിമയില്‍ അവര്‍ക്കറിയാത്ത മേഖലകളില്ലെന്നും ബാലാജി പറഞ്ഞു. സെറ്റില്‍ വന്നാല്‍ വെറും പത്ത് നിമിഷങ്ങള്‍ക്കുള്ളില്‍ ഷോട്ട് പൂര്‍ത്തിയാക്കാന്‍ ഉര്‍വശിക്കു സാധിക്കും. കൂടെ ജോലിചെയ്തതില്‍ വച്ച്‌ ഏറ്റവും ഇന്റലിജന്റ് ആയ നടിയാണ് ഉര്‍വശിയെന്ന് മുന്‍പ് കമല്‍ പറഞ്ഞിരുന്നു

ഉര്‍വശിയെയും സത്യരാജിനെയും പ്രധാന കഥാപാത്രങ്ങളാക്കി ആര്‍ജെ ബാലാജി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് വീട്ട്‌ലാ വിശേഷം. രാജ്കുമാര്‍ റാവു നായകനായി എത്തിയ ബോളിവുഡ് ചിത്രം ബദായി ഹോയുടെ റീമേക്ക് ആണ് വീട്ട്‌ലാ വിശേഷം.

ആര്‍ജെ ബാലാജി, എന്‍.ജെ. ശരവണന്‍ എന്നിവരാണ് ചിത്രത്തിന്റെ സംവിധാനം. അപര്‍ണ ബാലമുരളി, കെപിഎസി ലളിത, പവിത്ര ലോകേഷ് എന്നിവരാണ് മറ്റ് താരങ്ങള്‍. സംഗീതം ഗിരീഷ് ഗോപാലകൃഷ്ണന്‍. എഡിറ്റിങ് സെല്‍വ. നിര്‍മാണം ബോണി കപൂര്‍. ചിത്രം ജൂണ്‍ 17ന് തിയറ്ററുകളിലെത്തും. മുന്‍പ് ഉര്‍വശിക്കൊപ്പം മുക്കുത്തി അമ്മന്‍ എന്ന നയന്‍താര ചിത്രത്തിലും ബാലാജി അഭിനയിച്ചിരുന്നു

Advertisment