/sathyam/media/post_attachments/n6ZcyhlNowszZykxfDS5.jpg)
ചെളിക്കുളമായി കിടക്കുന്ന ദയാനഗർ റോഡ്
പുതുനഗരം: പിലാത്തൂർമേട് ദയാ നഗർ റോഡ് മഴക്കാലമായതോടെ ചെളിക്കുളമായി. 5.5 മീറ്റർ വീതിയുള്ള റോഡിന്റെ മുൻവശം കുറച്ചുമാത്രം ടാർ ചെയതിട്ടുണ്ടെങ്കിലും 500 മീറ്ററിലേറെ പണിയൊന്നും നടന്നിട്ടില്ല. ഇതുമൂലം മഴ വെള്ളം കെട്ടിക്കിടന്ന് സഞ്ചരിക്കാൻ പോലും പറ്റാത്ത സ്ഥിതിയാണ്. 13 ഓളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.
കഴിഞ്ഞ മൂന്ന് വർഷക്കാലമായി നിരവധി തവണ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയിട്ടും യാതൊരു ഗുണവുമില്ല. പഞ്ചായത്തിൽ പരാതിപ്പെട്ടപ്പോൾ റോഡ് ആറ് മീറ്റർ വീതി ഇല്ലാത്തതിനാൽ ഫണ്ടില്ലെന്നും ഫണ്ട് വരുമ്പോൾ ചെയ്യാമെന്നുമുള്ള മറുപടിയാണ് ലഭിച്ചതെന്നും നാട്ടുകാർ പറഞ്ഞു.
അഴുക്ക് വെള്ളം കെട്ടികിടക്കുന്നതിനാൽ കൊതുക് ശല്യവും രൂക്ഷമാണ്. ഇത് പകർച്ച വ്യാധി പടരുന്നതിനിടയാക്കുമെന്ന ആശങ്കയും നാട്ടുകാർക്കുണ്ട്.