റോഡിന്റെ പുനർ നിർമാണ ജോലികൾ പാതിവഴിയിൽ… ചെറുള്ളി, മീൻവല്ലം പ്രദേശവാസികൾ ദുരിതത്തിൽ

സമദ് കല്ലടിക്കോട്
Monday, April 19, 2021

മണ്ണാർക്കാട്: ദേശീയ പാതയിൽ തുപ്പനാട് മുതൽ മീൻവല്ലം വരെയുളള റോഡ് ആറു മാസമായിട്ടും പണിപൂർത്തിയാകാതെ കിടക്കുന്നത് പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു. 2020 നവംബറിലാണ് റോഡ് പുനരുദ്ധാരണം തുടങ്ങിയത്.

റോഡ് പണിയുമായി ബന്ധപ്പെട്ട് ഡ്രൈനേജിന്റെ പണിയും വാട്ടർ അതോറിറ്റിയുടെ മേൽനോട്ടത്തിൽ പൈപ്പിടൽ പണിയും നടന്നു വന്നിരുന്നു. എന്നാൽ ഒരു മാസമായി ഇതും നിലച്ചിരിക്കുകയാണ്.

നിർമാണ പ്രവൃത്തികൾ പാതിവഴിക്ക് നിർത്തിപോയതിനാൽ തുപ്പനാട് നിന്നും മീൻവല്ലത്തേക്കുള്ള പ്രവേശനവും സാധ്യമല്ല. നിർമാണ ജോലികൾ എത്രയും പെട്ടെന്ന് പുനരാരംഭിച്ച് ജനങ്ങൾക്ക് യാത്ര സൗകര്യം ഏർപ്പെടുത്തണമെന്ന് കാണിച്ച് ഐഎൻഎൽ
കോങ്ങാട് മണ്ഡലം പ്രസിഡന്റ് മുഹമ്മദ്‌ ഇസ്മായിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും ബന്ധപ്പെട്ട അധികാരികൾക്കും പരാതി നൽകിയിരിക്കുകയാണ്.

×