വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അഭിരുചിക്കനുസരിച്ച് കോഴ്‌സുകള്‍ തെരഞ്ഞെടുക്കാനും നിലവാരമുള്ള സ്ഥാപനങ്ങള്‍ കണ്ടെത്താനുമുള്ള അവസരമൊരുക്കണം

author-image
admin
New Update

റിയാദ്: ഉന്നത വിദ്യഭ്യാസാ രംഗത്തെ സാധ്യതകളും അവസരങ്ങളും സംബന്ധിച്ച് സൗദി അറേബ്യയില്‍ റോഡ് ഷോ സംഘടിപ്പിച്ചു. ഇതിനോടനു ബന്ധിച്ച് നടന്ന സെമിനാറില്‍ ആചാര്യ ഇന്‍സ്റ്റിറ്റൂട്ട്‌സ് ഡയറക്ടര്‍ വിശേഷ് ചന്ദ്രശേഖര്‍ പ്രഭാഷണം നടത്തി.

Advertisment

publive-image

ആചാര്യ ഇസ്റ്റിറ്റിയൂട്ട് സംഘടിപ്പിച്ച റേഡ് ഷോ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ഡോ: ഷൗക്കത്ത് പര്‍വേസ് ഉദ്ഘാടനം ചെയ്യുന്നു.

റിയാദ് അപ്പോളോ ഡിമോറോ ഓഡിറേറാറിയത്തില്‍ ഡോ: മുഹമ്മദ് ഹനീഫിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടി ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ഡോ: ഷൗക്കത്ത് പര്‍വേസ് ഉദ്ഘാടനം ചെയ്തു. സെമിനാറില്‍ ആചാര്യ ഇന്‍സ്റ്റിറ്റൂട്ട്‌സ് ഡയറക്ടര്‍ വിശേഷ് ചന്ദ്രശേഖര്‍ പ്രഭാഷണം നടത്തുകയും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമായി സംവദിക്കുകയും ചെയ്തു.

publive-image

വിശേഷ് ചന്ദ്രശേഖര്‍ വിദ്യാര്‍ത്ഥികലും രക്ഷിതാക്കളുമായി സംവധിക്കുന്നു

വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അഭിരുചിക്കനുസരിച്ച് കോഴ്‌സുകള്‍ തെരഞ്ഞെടുക്കാനും നിലവാരമുള്ള സ്ഥാപനങ്ങള്‍ കണ്ടെത്താനുമുള്ള അവസരമൊരുക്കണം. ദേശീയ, അന്തര്‍ദേശീയ തലത്തില്‍ സ്ഥാപനങ്ങളും കോഴ്‌സുകളും നിരവധിയുണ്ടെങ്കിലും യോജ്യമായത് തെരഞ്ഞെടുക്കുകയെന്നത് വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും വലിയൊരു ടാസ്‌ക് ആണ്. അവര്‍ക്കാവശ്യമായ ഫലപ്രദമായ ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയെന്നതാണ് ഈയൊരു പരിപാടിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് വിശേഷ് ചന്ദ്രശേഖര്‍ പറഞ്ഞു.

മൂന്ന് പതിറ്റാണ്ടോളമായി കര്‍മ്മ വീഥിയില്‍ മികച്ച നിലവാരം പുലര്‍ത്തി വരുന്ന ആചാര്യ ഇന്‍സ്റ്റിറ്റൂട്ട്‌സില്‍ അറുപതിലധികം രാജ്യങ്ങളില്‍ നിന്നുള്ള പന്ത്രണ്ടായി രത്തിലധികം വിദ്യാര്‍ത്ഥികള്‍ നൂറോളം കോഴ്‌സുകളിലായി ബിരുദ, ബിരുദാനന്തര, ഡോക്ടറല്‍ ലെവലുകളിലായി പഠിക്കുന്നുണ്ട്.
publive-image

വിശേഷ് ചന്ദ്രശേഖറിനുള്ള ടിം ആസ്പയറിന്റെ ഉപഹാരം ഡോ: ഷൗക്കത്ത് പര്‍വേസ് സമ്മാനിക്കുന്നു.

യുഎസ്, യുകെ, ജര്‍മനി, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ യൂണിവേഴ്‌സിറ്റികളുമായി കൈകോര്‍ത്ത് ആചാര്യ ഇന്‍സ്റ്റിറ്റിയൂട്ട് പ്രവര്‍ത്തിച്ചു വരുന്നു. ബാംഗ്ലൂരില്‍ 120 ഏക്കര്‍ ഗ്രീന്‍ വൈഫൈ ക്യാമ്പസ് ആണ് ആചാര്യ ഇന്‍സ്റ്റിറ്റിയൂട്ടിനുള്ളത്.സൗദി അറേബ്യയില്‍ ടീം ആസ്പയര്‍ ആണ് ആചാര്യയുടെ പ്രവര്‍ത്തനങ്ങള്‍ കോ ഓര്‍ഡിനേറ്റ് ചെയ്യുന്നത് .
അല്‍ ആലിയ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ഡോ: ഷാനു സി തോമസ്, ഷാഫി മോന്‍, സീനത്ത് ആകിഫ്, ഉബൈദ് എടവണ്ണ, അഷ്‌റഫ് വടക്കേവിള, സത്താര്‍ കായംകുളം, ഷിഹാബ് കൊട്ടുകാട്, ഷക്കീബ് കൊളക്കാടന്‍, സിറാജുദ്ദീന്‍,അബ്ദുള്ള വല്ലാഞ്ചിറ, മൊ യ്തീന്‍ കോയ, ജയന്‍ കൊടുങ്ങല്ലൂര്‍, ഷക്കീല വഹാബ് എന്നിവരും ചടങ്ങില്‍ സംബന്ധി ച്ചു ഷംനാദ് കരുനാഗപ്പള്ളി സ്വാഗതവും അക്ബര്‍ വേങ്ങാട്ട് നന്ദിയും പറഞ്ഞു.

.

Advertisment