മിസ്സോറി സിറ്റി മേയർ റോബിൻ ഇലക്കാട്ടിന് സെൻറ് മേരീസ് ഓർത്തോഡോക്സ് ഇടവക സ്വീകരണം നൽകി

New Update

publive-image

ഹൂസ്റ്റൺ: മിസ്സോറി സിറ്റിയുടെ പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ട മലയാളി റോബിൻ ഇലക്കാട്ടിനു ഹൂസ്റ്റൺ സെൻറ് മേരീസ് മലങ്കര ഓർത്തോഡോക്സ് ദേവാലയത്തിൽ സ്വീകരണം നൽകി. ഞായറാഴ്ച വിശുദ്ധ കുർബാനക്ക് ശേഷം ഇടവക വികാരി ഫാ.ജോൺസൺ പുഞ്ചക്കോണത്തിൻറെ അധ്യക്ഷതയിൽ കൂടിയ സ്വീകരണയോഗത്തിൽ സെക്രട്ടറി റെനിൽ വർഗീസ്, ട്രസ്റ്റീ ഇ.കെ വർഗീസ്, ഏബ്രഹാം ഈപ്പൻ എന്നിവർ ആശംസകൾ നേർന്നുകൊണ്ട് പ്രസംഗിച്ചു.

Advertisment

publive-image

മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെയും പ്രത്യേകിച്ച് സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൻ്റെ സഹായ മെത്രാപോലീത്ത അഭിവന്ദ്യ ഡോ.സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്തായുടെയും എല്ലാവിധ അനുഗ്രഹങ്ങളും ആശംസകളും നേരുന്നതായി ഫാ.ജോൺസൺ പുഞ്ചക്കോണം അറിയിച്ചു.

യുവതലമുറയെ അമേരിക്കയുടെ രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിൽ സജീവമാകുന്നതിന് തന്റെ വിജയം പ്രചോദനമാകുമെന്ന് റോബിൻ പ്രത്യാശ പ്രകടിപ്പിച്ചു. തൻ്റെ വിജയത്തിന് സഹായിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു എന്നും റോബിൻ ഇലക്കാട്ട് തൻ്റെ മറുപടി പ്രസംഗത്തിൽ പറഞ്ഞു.

us news
Advertisment