/sathyam/media/post_attachments/u96cCM9O5BE5fqXHa7zb.jpg)
മുംബൈ: രോഹിത് ശർമ്മയെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയേക്കുമെന്ന് റിപ്പോർട്ടുകൾ. വരാനിരിക്കുന്ന വെസ്റ്റിൻഡീസ് പരമ്പര രോഹിതിന്റെ ക്യാപ്റ്റൻസിയിലുള്ള അവസാന ടെസ്റ്റ് പരമ്പരയായിരിക്കുമെന്നാണ് സൂചന.
രോഹിതിന്റെ പ്രായവും ഫോമും അദ്ദേഹത്തിന് തിരിച്ചടിയാണ്. ഇതേ തുടർന്നാണ് നിർണായക മാറ്റമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ മൂന്നാം പതിപ്പ് അവസാനിക്കുമ്പോൾ രോഹിതിന് 38 വയസ്സ് ആകും. ജൂലൈ 12 ന് ആരംഭിക്കുന്ന പരമ്പരയിൽ 2 ടെസ്റ്റ് മത്സരങ്ങൾ ആണ് ഉണ്ടാവുക. 2022-ൽ രോഹിത് ടെസ്റ്റ് ക്യാപ്റ്റൻസി ഏറ്റെടുത്തതിനുശേഷം, ഇന്ത്യ 10 ടെസ്റ്റുകൾ കളിച്ചു.
മൂന്ന് ടെസ്റ്റുകൾ അദ്ദേഹത്തിന് നഷ്ടമായി. 7 ടെസ്‌റ്റുകളിൽ നിന്ന് 390 റൺസ് മാത്രമാണ് അദ്ദേഹം സ്‌കോർ ചെയ്‌തത്. 11 ഇന്നിംഗ്‌സുകളിൽ നിന്ന് 35.45 ശരാശരിയിൽ ഒരു സെഞ്ചുറി മാത്രമാണ് അദ്ദേഹം നേടിയത്. 50ന് മുകളിൽ മറ്റൊരു സ്‌കോറും രോഹിതിന് നേടാൻ ആയിരുന്നില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us