രോഹിത് ശര്‍മ്മയുടെ 6329 സ്ക്വയര്‍ ഫീറ്റിലെ കിടിലൻ വീടിന്റെ വില കേട്ട് ഞെട്ടി ആരാധകർ

New Update

publive-image

ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മയുടെ വിറ്റ വീടിന്റെ വില കണ്ട് കണ്ണു തള്ളിയിരിക്കുകയാണ് ആരാധകർ. 5.25 കോടി രൂപയ്ക്കാണ് താരം കിടിലൻ വില്ല വിറ്റത്. 6,329 ചതുരശ്രയടി വിസ്തീർണമുള്ള ഈ വില്ല വാങ്ങിയത് മുംബൈയിലെ റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ സുഷമ അശോക് സറഫ് ആണ്.

Advertisment

ഇടപാടിനായി സ്റ്റാമ്പ് ഡ്യൂട്ടിയായി രോഹിത് ശർമ്മ 26.25 ലക്ഷം രൂപയാണ് നൽകിയത്. 2021 ജൂൺ 1 നാണ് കരാർ രജിസ്റ്റർ ചെയ്തതിരിക്കുന്നത്. മഹാരാഷ്ട്രയിലെ പ്രശസ്തമായ ടൂറിസ്റ്റ് സ്ഥലങ്ങളിൽ ഒന്നിലാണ് ഈ വില്ല. മനോഹരമായ ഹിൽസ്റ്റേഷനോട് ചേര്‍ന്നുള്ള വില്ല ടൂറിസം പ്രവര്‍ത്തനങ്ങൾക്കായി വിനിയോഗിച്ചേക്കും.

ലോനാവ്‌ലയിലെ റിയൽ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി മേഖല കൈകാര്യം ചെയ്യുന്ന ഗ്രൂപ്പാണ് സഫാൽ. ഗ്രൂപ്പിന്റെ ബിസിനസ് ഡെവലപ്‌മെന്റ് വിഭാഗം പ്രോപ്പര്‍ട്ടി വികസിപ്പിച്ചേക്കുമെന്നാണ് വാർത്ത. രണ്ട് മണിക്കൂറിനുള്ളിൽ മുംബൈ പൗരന്മാർക്ക് എത്തിച്ചേരാനും പ്രാദേശിക വിഭവങ്ങൾ മുതൽ കോണ്ടിനെന്റൽ വരെ വിവിധതരം വിഭവങ്ങൾ ആസ്വദിക്കാനും കഴിയുന്ന രീതിയിൽ ആണ് ഇവിടം.

മികച്ച അടിസ്ഥാന സൗകര്യങ്ങളും ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളും ഇവിടെ ഉണ്ട്. 1.5 കോടി രൂപ മുതൽ 10 കോടി രൂപ വരെ വിലയിലാണ് ഗ്രൂപ്പ് വില്ലകൾ വിൽക്കുന്നത്.

cricket
Advertisment