New Update
Advertisment
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ അഞ്ച് ഫോര്‍ജിങ് കമ്പനികളിലൊന്നായ റോളക്‌സ് റിങ്‌സിന്റെ പ്രാഥമിക ഓഹരി വില്‍പന ജൂലൈ 28 മുതല്‍ 30 വരെ നടത്തും. 880 രൂപ മുതല്‍ 900 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ്.
കുറഞ്ഞത് 16 ഓഹരികള്‍ക്കും തുടര്‍ന്ന് അതിന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. 56 കോടി രൂപയുടെ പുതിയ ഓഹരികളും നിലവിലെ ഓഹരി ഉടമകള്‍ വില്‍ക്കുന്ന 75,00,000 ഓഹരികളും ഉള്‍പ്പെട്ടതാണ് ഐപിഒ.
ഇക്വിറസ് ക്യാപിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ്, ഐഡിബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് & സെക്യൂരിറ്റീസ് ലിമിറ്റഡ്, ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡ് എന്നിവയാണ് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍. ഓഹരികള്‍ ബിഎസ്ഇയിലും, എന്‍എസ്ഇയിലും ലിസ്റ്റുചെയ്യും.